കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂട്ടിയ ബാര്‍ തുറക്കാന്‍ മാണി ചോദിച്ചത് 5 കോടി?

Google Oneindia Malayalam News

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാനായി സംസ്ഥാന ധനകാര്യമന്ത്രി കെ എം മാണി കോടികള്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. അഞ്ച് കോടി രൂപയാണ് കെ എം മാണി ആവശ്യപ്പെട്ടതെന്നാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധിയായ ബിജു രമേഷ് ആവശ്യപ്പെട്ടത്. ഇതില്‍ ഒരു കോടി രൂപ കൊടുത്തത്രെ. ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെയും എല്‍ ഡി എഫിലേക്ക് പോകാന്‍ കുപ്പായം തുന്നി എന്ന് പറയപ്പെടുന്ന കെ എം മാണിയെയും ഒരുപോലെ വെട്ടിലാക്കിക്കൊണ്ടാണ് വെളിപ്പെടുത്തല്‍.

കെ എം മാണി പണം വാങ്ങിയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് പോലും ഉറപ്പില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. താന്‍ പണം വാങ്ങിയിട്ടില്ല ആരോപണം കെട്ടിച്ചതാണ് കെ എം മാണിയുടെ പ്രതികരണം. എന്നാല്‍ കെ എം മാണി മാത്രമല്ല മറ്റംഗങ്ങളും പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ചീഫ് വിപ്പും മാണിയുടെ പാര്‍ട്ടിക്കാരനുമായ പി സി ജോര്‍ജ് പറയുന്നത്. എന്തുകൊണ്ടാണ് ബിജു രമേഷ് കെ എം മാണിയുടെ പേര് മാത്രം പറയുന്നത് എന്നാണ് പി സി ജോര്‍ജിന്റെ സംശയം.

kmmani

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി കെ എം മാണിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത് എന്ന ഗുരുതരമായ ആരോപണവും പി സി ജോര്‍ജ് ഉന്നയിക്കുന്നുണ്ട്. എന്താണ് ഇതിന്റെ അര്‍ഥം. മദ്യനയത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത കോടതി പോലും ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ബാര്‍ ഉടമകളില്‍ നിന്നും ഭരണക്കാര്‍ കോഴ വാങ്ങിയെന്ന ആരോപണം പുറത്തുവരുന്നത്.

പണം നല്‍കി എന്ന കാര്യത്തില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേഷിന് ഒരു സംശയവും ഇല്ല. പാലായിലെ കെ എം മാണിയുടെ വീട്ടില്‍ കൊണ്ടുപോയാണ് പണം കൊടുത്തത്. 15 ലക്ഷം, 85 ലക്ഷം എന്നിങ്ങനെ രണ്ടു ഗഡുക്കളായാണ് പണം കൊടുത്തത്. അഞ്ച് കോടി ആവശ്യപ്പെട്ട മന്ത്രിക്ക് ഒരു കോടി രൂപ കൊടുക്കുകയായിരുന്നു. ബാര്‍ ഉടമ അസോസിയേഷനാണ് പണം കൊടുത്തത്. ഇക്കാര്യം എവിടെയും പറയാന്‍ താന്‍ തയ്യാറാണ്. പറയുന്ന കാര്യങ്ങള്‍ വിശ്വാസമാകുന്നില്ലെങ്കില്‍ തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാം.

English summary
Shocking disclosure against Finance Minister KM Mani. Hotel and Bar association representative said KM Mani demanded 5 crore to open bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X