കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാരായ വിന്‍സണ്‍ എം പോള്‍, എന്‍ ശങ്കര്‍റെഡ്ഡി തുടങ്ങിയവര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

മാണിക്കും ബാബുവിനുമെതിരായ തെളിവുകള്‍ അട്ടിമറിക്കാന്‍ ശങ്കര്‍റെഡ്ഡിയും വിന്‍സണ്‍ എം പോളും ഇടപെട്ടെന്നു തെളിയിക്കുന്നതാണ് ഇത്. മാണിക്കെതിരെ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മാണിയെ രക്ഷിക്കാന്‍ ഇടപെട്ടെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചിറയാണ് ഹര്‍ജി നല്‍കിയത്.ഹര്‍ജിയില്‍ ഇരുവര്‍ക്കുമെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Jacob Thomas

അന്വേഷണത്തിനിടെ ലഭിച്ച പ്രധാന തെളിവുകള്‍ അട്ടിമറിക്കുന്നതിനായി 2015 ഫെബ്രുവരിയിലും മാര്‍ച്ചിലും 2016 ജനുവരി ആറ്, പതിനൊന്ന് എന്നീ തീയതികളിലും ശങ്കര്‍റെഡ്ഡി കീഴുദ്യോഗസ്ഥന് നാല് കത്തുകള്‍ നല്‍കിയിരുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങള്‍ അട്ടിമറിക്കുന്നതിനായി കേസിലെ ദൃക്‌സാക്ഷിയായ അമ്പിളിയുടെ മൊഴി അവഗണിക്കാന്‍ ശങ്കര്‍റെഡ്ഡി സുകേശന് നിര്‍ദ്ദേശം നല്‍കിയതിലും ദൂരൂഹതയുണ്ട്.അന്വേഷണോദ്യോഗസ്ഥനായിരുന്ന എസ്പി സുകേശന്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ഉള്ളത്.

English summary
Bar Scam; More evidence to ex-vigilance directors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X