ബാര്‍കോഴ കേസ് അട്ടിമറിച്ചെന്ന പരാതി, ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസ് അന്വേഷണം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന പരാതിയില്‍ തെളിവില്ലെന്ന് വിജിലന്‍സ്.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം : ബാര്‍ കോഴ കേസ് അന്വേഷണം മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന പരാതിയില്‍ തെളിവില്ലെന്ന് വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഫെബ്രുവരി ഏഴിന് കോടതി പരിഹൃഗണിക്കും. മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടുവെന്നാണ് പരാതി.

ഏകപക്ഷീയമായി നിര്‍ദേശം നല്‍കി

ശങ്കര്‍ റെഡ്ഡിക്കെതിരെ കേസെടുക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലന്‍സ് പറയുന്നത്. എന്നാല്‍ ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാകില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.

സുകേശനെതിരെയും തെളിവില്ല

ബാര്‍ കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി സുകേശന്‍ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ സുകേശനെതിരെയും കേസെടുക്കാനാകില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.

സമയപരിധി അവസാനിച്ചു

ശങ്കര്‍ റെഡ്ഡിക്കെതിരായ ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിസലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ഫെബ്രുവരി ഏഴിന് കോടതി പരിഗണിക്കും.

കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു

മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ടുവെന്നാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്്പി ആര്‍ സുകേശനുമേല്‍ ഇതിനായി ശങ്കര്‍ റെഡ്ഡി സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്. സമ്മര്‍ദത്തെ തുടര്‍ന്ന് സുകേശന്‍ ഡയറി തിരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അടിസ്ഥാനം കത്തുകള്‍

കേസന്വേഷണം സംബന്ധിച്ച് ശങ്കര്‍ റെഡ്ഡി സുകേശന് അയച്ച കത്തുകളാണ് പരാതിയുടെ അടിസ്ഥാനം. കെഎംമാണിക്ക് പണം നല്‍കുന്നത് കണ്ടുവെന്ന അമ്പിളിയുടെ മൊഴി വിശ്വാസ്യ യോഗ്യമല്ല, ടെലഫോണ്‍ രേഖകള്‍ ആരോപണം ശരിവയ്ക്കുന്നില്ല, ബാറുടമകള്‍ മാണിക്ക് അനുകൂലമായി മൊഴിമാറ്റിയതില്‍ വിശ്വാസ്യതയില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ നല്‍കിയിരിക്കുന്നത്.

വിജിലന്‍സിന്റെ സത്യവാങ്മൂലം

ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശങ്ങള്‍ സുകേശനെ സമ്മര്‍ദത്തിലാക്കിയോയെന്നാണ് വിജിലന്‍സ് അന്വേഷിച്ചത്. ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ച പ്രകാരമാണ് സുകേശന്‍ മാണിയെ കുറ്റ വിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് വിജിലന്‍സ് നേരത്തെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ബാര്‍ കോഴ കേസില്‍ സുകേശനെ മാനസികമായി തകര്‍ക്കാന്‍ റെഡ്ഡി ശ്രമിച്ചതായും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.

English summary
bar scam, no evidence against sankar reddy. says vigilance.
Please Wait while comments are loading...