കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസ് യുഡിഎഫിലേക്ക്? സുധീരന്റെ രാജിക്ക് കാരണം വെള്ളാപ്പള്ളിയുടെ യുഡിഎഫ് പ്രവേശനം?

ബിജെപി നേതൃത്വവുമായി അകന്ന ബിഡിജെഎസ് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഡിഎ വിടാന്‍ തീരുമാനിച്ച ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി അകന്ന ബിഡിജെഎസ് എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ല;എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി...അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ല;എന്‍ഡിഎ വിടുമെന്ന് വെള്ളാപ്പള്ളി...

വെള്ളാപ്പള്ളിയെ ഒതുക്കാന്‍ വീണ്ടും ഗോകുലം ഗോപാലന്‍,കൂട്ടിന് സിപിഎമ്മും? ശ്രീനാരായണ സഹോദര സംഘം...വെള്ളാപ്പള്ളിയെ ഒതുക്കാന്‍ വീണ്ടും ഗോകുലം ഗോപാലന്‍,കൂട്ടിന് സിപിഎമ്മും? ശ്രീനാരായണ സഹോദര സംഘം...

ബിജെപി നേതൃത്വവുമായി അകന്ന ബിഡിജെഎസ് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാന,ദേശീയ നേതൃത്വങ്ങള്‍ തങ്ങളെ പാടെ അവഗണിക്കുകയാണെന്നാണ് ബിഡിജെഎസ് നേതാക്കളുടെ അഭിപ്രായം. ബിജെപിയുടെ അവഗണനയില്‍ അമര്‍ഷം രേഖപ്പെടുത്തിയ ബിഡിജെഎസ് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയിരുന്നു.

ബിജെപി അവഗണിക്കുന്നു...

ബിജെപി അവഗണിക്കുന്നു...

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും ബിജെപിയ്ക്കും വോട്ട് വര്‍ദ്ധിക്കാന്‍ സഹായിച്ചത് തങ്ങളാണെന്നാണ് ബിഡിജെഎസ് അവതകാശപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തങ്ങളെ പാടെ അവഗണിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. അതിനാല്‍ ബിജെപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

ബിജെപി മാന്യത കാണിച്ചില്ല...

ബിജെപി മാന്യത കാണിച്ചില്ല...

ഒരു സഖ്യകക്ഷി എന്ന നിലയില്‍ ബിജെപി തങ്ങളോട് മാന്യത കാണിച്ചില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അടുത്ത കാലത്തൊന്നും ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

പുനസംഘടന അവസാനഘട്ടത്തില്‍...

പുനസംഘടന അവസാനഘട്ടത്തില്‍...

എന്‍ഡിഎയുമായി അകലുന്ന തങ്ങള്‍ക്ക് ഒരു മുന്നണിയുമായും അയിത്തമില്ലെന്നാണ് ബിഡിജെഎസിന്റെ നിലപാട്. എന്‍ഡിഎ-ബിജെപി ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വരെ പുനസംഘടന ആവശ്യമായി വരും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും പുനസംഘടന അവസാനഘട്ടത്തിലാണെന്നും നേതാക്കള്‍ അറിയിച്ചു.

ബിഡിജെഎസ് യുഡിഎഫിലേക്ക്?

ബിഡിജെഎസ് യുഡിഎഫിലേക്ക്?

അതേസമയം, ബിജെപി-എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്ന ബിഡിജെഎസിനെ മുന്നണിയിലെത്തിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുന്‍പ് വെള്ളാപ്പള്ളിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

രാജിക്ക് പിന്നില്‍ വെള്ളാപ്പള്ളി?

രാജിക്ക് പിന്നില്‍ വെള്ളാപ്പള്ളി?

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാജിവെച്ചതോടെ ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാന്‍ അനുകൂലമായ സാഹചര്യമാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വെള്ളാപ്പള്ളിയെ യുഡിഎഫിലെത്തിക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിഎം സുധീരന്റെ അപ്രതീക്ഷിത രാജിക്ക് കാരണം വെള്ളാപ്പള്ളിയുടെ യുഡിഎഫ് പ്രവേശനമാണെന്നും റിപ്പോര്‍ട്ടുണ്ട്.

നിര്‍ണ്ണായക യോഗം ഏറ്റുമാനൂരില്‍...

നിര്‍ണ്ണായക യോഗം ഏറ്റുമാനൂരില്‍...

എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ, ഒറ്റയ്ക്ക് നില്‍ക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. അതേസമയം, യുഡിഎഫ് പ്രവേശനത്തിനുള്ള സാദ്ധ്യതകളും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ ഞായറാഴ്ച ഏറ്റുമാനൂരില്‍ ചേരുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

English summary
BDJS crucial meeting on sunday at ettumanoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X