കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ്....

കോളേജില്‍ നടന്ന അക്രമത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായതായും, അക്രമത്തിനെതിരെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

Google Oneindia Malayalam News

കോട്ടയം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജിന് നേരെ നടന്നത് ആസൂത്രിതമായ ഗുണ്ടാ ആക്രമണമായിരുന്നെന്ന് ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും, ഇതിനെ നേരിടുമെന്നും ബിഡിജെഎസ് ഭാരവാഹികള്‍ പറഞ്ഞു.

കോളേജില്‍ ആത്മഹത്യയ്്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന വിദ്യാര്‍ത്ഥിയുടെ വിരലിന് ചെറിയ മുറിവ് മാത്രമെയുള്ളു. വിദ്യാര്‍ത്ഥിയെ അന്നുതന്നെ ശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയുമാണുണ്ടായതെന്നും ബിഡിജെഎസ് ഭാരവാഹികള്‍ പറഞ്ഞു. കോളേജില്‍ നടന്ന അക്രമത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായതായും, അക്രമത്തിനെതിരെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

bdjs

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കാനുള്ള സമരംമെയ് 18ന് മൂന്നാറില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടക്കം കുറിക്കും. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല പാര്‍ട്ടി എന്‍.ഡി.എയില്‍ നില്‍ക്കുന്നതെന്നും ബിഡിജെഎസിന് ആശങ്കയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ജനറല്‍സെക്രട്ടറിമാരായ സുഭാഷ് വാസു, ടിവി.ബാബു, വി ഗോപകുമാര്‍, രാജേഷ് നെടുമങ്ങാട്, സെക്രട്ടറി പി രാജന്‍ ഇടുക്കി, ട്രഷറര്‍ എജി തങ്കപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
BDJS state committee against cpim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X