ബെംഗളൂരു മോഡല്‍ കായംകുളത്തും ! പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിച്ച യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു മോഡലില്‍ പട്ടാപ്പകല്‍ യുവതിയെ കടന്നു പിടിച്ച യുവാക്കള്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. ബൈക്കിലെത്തിയ സംഘം നടന്നു പോവുകയായിരുന്ന യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

  • Updated:
Subscribe to Oneindia Malayalam

കായംകുളം: ബെംഗളൂരു മോഡലില്‍ പട്ടാപ്പകല്‍ യുവതിയെ കടന്നു പിടിച്ച യുവാക്കള്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. ബൈക്കിലെത്തിയ സംഘം നടന്നു പോവുകയായിരുന്ന യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

ഓച്ചിറ മേന്മന സ്വദേശികളായ നിധിന്‍, വിശാഖ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കായംകുളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കായംകുളം കെഎസ്ആര്‍ടിസി ജംക്ഷനു സമീപത്തു വച്ചാണ് സംഭവം.

arrest

ബൈക്കിലെത്തിയ നിധിനും വൈശാഖും നടന്നു പോവുകയായിരുന്ന യുവതിയെ കടന്നു പിടിക്കുകയായിരുന്നു. പിന്നീട് ഇവര്‍ രക്ഷപ്പെട്ടു. ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ ഉള്‍പ്പെടെ യുവതി നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തിലാണ് നടുറോഡില്‍വച്ച് യുവതിക്കു നേരെ പീഡന ശ്രമം ഉണ്ടായത്. പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാക്കളിലൊരാള്‍ കടന്നു പിടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

English summary
bengaluru model rape attempt in kayamkulam, two arrested.
Please Wait while comments are loading...