കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ-സംസ്ഥാന പാതകളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം: കോടതി

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ബാര്‍ സംബന്ധിച്ച് വിവാദങ്ങള്‍ പുകയുന്നതിനിടെ ഹൈക്കോടതിയുടെ മറ്റൊരു വിധി. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വേണ്ടെന്ന് ഹൈക്കോടതി. ഔട്ട്‌ലെറ്റുകള്‍ നീക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പ്പറേഷനും രണ്ടാഴ്ചത്തെ സമയം കോടതി നല്‍കി.

കരുനാഗപ്പള്ളി സ്വദേശിയായ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. സംസ്ഥാന ദേശീയ പാതകള്‍ക്ക് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങുന്നത് ഏറെ പ്രയാസമില്ലാത്ത കാര്യമാണ്. അതിനാല്‍ തന്നെ ഇവിടത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതിലേയ്ക്ക് പാതയോരത്തെ വില്‍പ്പനശാലകള്‍ കാരണമാകും.

Beverage

വാഹനയാത്രക്കാരും ഇത്തരത്തില്‍ റോഡരികില്‍ കാണുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്നു. തുടര്‍ന്ന് മദ്യപിച്ച ശേഷം വാഹനമോടിയ്ക്കുന്നു. ഇത് അപകടം പെരുകുന്നതിന് ഇടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 169 ഔട്ട്‌ലെറ്റുകളാണ ്‌ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഹര്‍ജിക്കാരുടെ വാദം അഗീകരിച്ച കോടതി സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തില്‍ ഇക്കാര്യവും പരിഗണിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു.

English summary
Kerala High Court ordered that the Beverages Outlets on National Highways an and State Highways should close.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X