കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആ അവസ്ഥ വിദൂരത്തിലല്ല സർ...'! ഋഷിരാജ് സിങിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു!! മോം കണ്ട ശേഷം...!

മോം സിനിമ കണ്ടിറങ്ങിയപ്പോൾ ഋഷിരാജ് സിങിനെ കണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സമൂഹത്തിന് നിയമത്തെ ഭയമില്ലാതെയായി നിയമം കൈയ്യിലെടുക്കുന്ന കാലം ഉണ്ടാകുമോയെന്ന ആശങ്ക ഋഷിരാജ് സിങ് പങ്കുവച്ചതായി ഭാഗ്യലക്ഷ്മി

  • By Gowthamy
Google Oneindia Malayalam News

ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്ന് തെളിഞ്ഞാൽ അയാളെ അമ്മയും സഹോദരിയും ഒരിക്കലും സംരക്ഷിക്കരുതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഭാഗ്യ ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രം കണ്ടതിനു ശേഷമാണ് ഭാഗ്യലക്ഷ്മി ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. സിനിമ കണ്ട ശേഷം ഋഷിരാജ് സിങ് പങ്കുവച്ച ആശങ്കയെ കുറിച്ചും ഭാഗ്യ ലക്ഷ്മി പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ സ്ത്രീകൾ തന്നെ തള്ളിപ്പറഞ്ഞില്ലെങ്കിൽ നിയമം കൈയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കുറ്റവാളികളുടെ എണ്ണം കൂടുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ആ കാലം വിദൂരമല്ല

ആ കാലം വിദൂരമല്ല

മോം സിനിമ കണ്ടിറങ്ങിയപ്പോൾ ഋഷിരാജ് സിങിനെ കണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സമൂഹത്തിന് നിയമത്തെ ഭയമില്ലാതെയായി നിയമം കൈയ്യിലെടുക്കുന്ന കാലം ഉണ്ടാകുമോയെന്ന ആശങ്ക ഋഷിരാജ് സിങ് പങ്കുവച്ചതായി ഭാഗ്യലക്ഷ്മി പറയുന്നു. ആ കാലം വിദൂരമല്ലെന്ന് അദ്ദേഹത്തോട പറഞ്ഞതായും ഭാഗ്യലക്ഷ്മി.

വിഷയം പീഡനം തന്നെ

വിഷയം പീഡനം തന്നെ

ശ്രീദേവി അഭിനയിച്ച മോം എന്ന ചിത്രം കണ്ടുവെന്നും സമൂഹത്തിൽ നടക്കുന്നതുപോലെ പീഡനം തന്നെയായിരുന്നു സിനിമയിലുമെന്നും ഭാഗ്യലക്ഷ്മി കുറിക്കുന്നു. എന്താണ് വ്യത്യസ്തമായി ഇവർ പറയാൻ പോകുന്നത് എന്നാണ് ആലോചിച്ചിരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 സിനിമ പറയുന്നത്

സിനിമ പറയുന്നത്

ഒരു സ്കൂൾ അദ്ധ്യാപികയുടെ മകളെ അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും കൂട്ടരും കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നു. ആ പീഡനത്തോടെ ഭ്രാന്തിന്റ അവസ്ഥയിലെത്തിയ പെൺകുട്ടി, തകർന്ന് പോകുന്ന അച്ഛൻ, ആ സംഭവത്തേയും കുറ്റവാളികുളേയും അമ്മ കൈകാര്യം ചെയ്യുന്നതാണ് സിനിമയുടെ കഥയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

പ്രേക്ഷകർ തകർന്നു പോകുന്നു

പ്രേക്ഷകർ തകർന്നു പോകുന്നു

ചിത്രം കാണുന്നതിനിടെ പ്രേക്ഷകർ തന്നെ തകർന്നു പോകുന്ന ഒരു രംഗമുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ബലാത്സംഗം ചെയ്തവനെ കോടതി തെളിവില്ലാതെ വെറുതെ വിടുന്നു ,സങ്കടം സഹിക്കാതെ അവരെ തല്ലിയതിന് പെൺകുട്ടിയുടെ അച്ഛനെതിരെ കോടതി നടപടി എടുക്കുന്നു,എന്ത് നീതിയാണിവിടെ എന്ന് അമ്മ ചോദിക്കുമ്പോൾ പ്രേക്ഷകനും തകർന്ന് പോകുന്നു- ഭാഗ്യലക്ഷ്മി പറയുന്നു.

സന്ദേശം

സന്ദേശം

മക്കളുടെ അമിത സ്വാതന്ത്ര്യം വരുത്തുന്ന ആപത്ത് എന്നൊരു സന്ദേശവുമുണ്ട് ചിത്രം നൽകുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സമൂഹവും നിയമവും കുറ്റപ്പെടുത്തുന്നു

സമൂഹവും നിയമവും കുറ്റപ്പെടുത്തുന്നു

സിനിമയാണെങ്കിലും ജീവിതമാണെങ്കിലും നമ്മൾ എപ്പോഴും പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയും. എന്നാൽ തന്റെ കാമവെറി തീർക്കാൻ ഒരു പെണ്ണിനെ നശിപ്പിക്കുന്നവനെ പെണ്ണ്തന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞാൽ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നു എന്ന് സമൂഹവും നിയമവും കുറ്റപ്പെടുത്തും- ഭാഗ്യലക്ഷ്മി പറയുന്നു. പക്ഷേ ഇതല്ലാതെ ഇതിനൊരു അന്ത്യമില്ലെന്നും ഭാഗ്യലക്ഷ്മി.

അമ്മയും സഹോദരിയും സംരക്ഷിക്കരുത്

അമ്മയും സഹോദരിയും സംരക്ഷിക്കരുത്

തന്റെ മകനോ സഹോദരനോ ആണ് പെണ്ണിനെ പീഡിപ്പിച്ചത് എന്ന തെളിഞ്ഞാൽ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.ഇങ്ങനെയൊരു മകൻ, സഹോദരൻ തനിക്ക് വേണ്ടാ എന്ന് സമൂഹത്തിനോട് ഉറക്കെ പറയുന്ന ഒരു സ്ത്രീ ഉണ്ടാവണമെന്നും അവർ.

നിയമം കൈയ്യിലെടുക്കും

നിയമം കൈയ്യിലെടുക്കും

അങ്ങനെയല്ലെങ്കിൽ സിനിമയിലേത് പോലെ ചെത്തിക്കളയലും,വിഷം കൊടുക്കലുമൊക്കെയായി നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കാലക്രമേണ കുറ്റവാളികളുടെ എണ്ണം കൂടുകയേ ഉളളൂവെന്നും അവർ.

 ആരെ കുററപ്പെടുത്തണം

ആരെ കുററപ്പെടുത്തണം

ഇന്ന് ലക്ഷത്തിലൊരാളുടെ ഉള്ളിലേക്ക് അങ്ങനെയൊരു സന്ദേശം എത്തിയാൽ ആരെ കുറ്റപ്പെടുത്തണമെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നിയമത്തെയാണോ, പോലിസിനെയാണോ അതോ കുറ്റവാളിയെ പ്രസവിച്ച അമ്മയെയോ എന്നാണ് അവർ ചോദിക്കുന്നത്.

English summary
bhagya lakshmi facebook post on mom movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X