കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ സ്വകാര്യ മേഖലയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്ലിനെ തകര്‍ക്കാര്‍ ഉന്നത ശ്രമമെന്ന് ആരോപണം. ബിഎസ്എന്‍എല്‍ ജീവനക്കാര്‍ തന്നെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.

രാജ്യത്ത് ബിഎസ്എന്‍എല്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കിളുകളില്‍ ഒന്നാണ് കേരളം. എന്നാല്‍ മികച്ച സേവനങ്ങള്‍ നല്‍കാത്തതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് നമ്പര്‍ പോര്‍ട്ട് ചെയ്ത് മറ്റ് സ്വകാര്യ ടെലികോം കമ്പനികളിലേക്ക് മാറുന്നതെന്നാണ് വിവരം.

BSNL

സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ബിഎസ്എന്‍എല്‍ ടവറുകളില്‍ മിക്കയെണ്ണത്തിനും ആവശ്യത്തിന് ബാറ്ററി ബാക്ക് അപ്പ് ഇല്ല. വൈദ്യുതി തടസ്സം നേരിടുന്നതോടെ പലയിടത്തും നെറ്റ് വര്‍ക്ക് കട്ടാകുന്നതിന്റെ കാരണം ഇതാണ്. ഇതേ പ്രശ്‌നം കൊണ്ട് തന്നെയാണ് പലരും ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുന്നതും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍(സിജിഎം) നടപടിയെടുക്കുന്നില്ലെന്നാണ് പ്രധാന ആരോപണം.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളും കണക്ഷന്‍ മൊബൈല്‍ ആക്കി മാറ്റിയിട്ടുണ്ട്. ഇത്രയും ഭീമമായ ഉപഭോക്തൃ ശേഖരത്തെ നഷ്ടപ്പെടുത്താന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണോ ഇപ്പോള്‍ നടക്കുന്നതെന്നും സംശയിക്കുന്നു.

ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലാണ് കേരള സിജിഎം പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉണ്ട്. അന്യാമായ സ്ഥലംമാറ്റങ്ങളാണ് ഇതില്‍ പ്രധാനം. സിജിഎമ്മിന്റെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. തസ്തികകള്‍ വെട്ടിക്കുറച്ചും അപ്രായോഗിക സ്ഥലംമാറ്റങ്ങള്‍ നടത്തിയും സിജിഎം ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നും ആരോപണമുണ്ട്.

സിജിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പ്രതിഷേധവും സമരവും ശക്തമാവുകയാണ്. ഇതിനിടെ വിദശ കമ്പനിയെ പിഴയില്‍ നിന്ന് ഒഴിവാക്കാന്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചെറുത്തതാണ് അന്യായമായ സ്ഥലം മാറ്റത്തിന് പിറകിലെന്നും ആരോപണം ഉണ്ട്.

English summary
Big amount of consumers porting from BSNL to private telecom companies in Kerala Description
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X