കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവും കോഴവാങ്ങി... 10 കോടി, രണ്ട് മന്ത്രിമാര്‍ വേറേയും: ബിജു രമേശ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കേരള കോണ്‍ഗ്രസിനെ വിട്ട് കോണ്‍ഗ്രസിനേയും കുടുക്കുന്നു. എക്‌സൈസ് മന്ത്രി കെ ബാബുവും മറ്റ് രണ്ട് മന്ത്രിമാരും കോഴ വാങ്ങിയെന്നാണ് ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ബിജു മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയായി രേഖപ്പെടുത്തുകയും ചെയ്തു.

10 കോടി രൂപ കെ ബാബു വാങ്ങിയെന്നാണ് ബിജു രമേശ് പറയുന്നത്. ഇതിന് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും മജിസ്‌ട്രേറ്റിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേര് ബിജു രമേശ് പുറത്ത് പറഞ്ഞിട്ടില്ല.

Biju Ramesh

ബാര്‍ കോഴ ആരോപണം ഇത്രനാളും കെഎം മാണിക്കെതിരെ മാത്രമായിരുന്നു. എന്നാല്‍ കോഴയുടെ സൂത്രധാരന്‍ തന്നെ കെ ബാബുവാണെന്നാണ് ബിജു രമേശ് നല്‍കുന്ന വിവരം. അങ്ങനെയെങ്കില്‍ ഇത്ര നാളും എന്തുകൊണ്ട് ബാബുവിന്റേയോ മറ്റ് മന്ത്രിമാരുടേയോ പേര് വെളിപ്പെടുത്തിയില്ലെന്ന ചോദ്യവും ഇതോടൊപ്പം ഉയരും. ബാബു പറഞ്ഞിട്ടാണ് മാണിയടക്കമുള്ള മന്ത്രിമാര്‍ക്ക് പണം നല്‍കിയതാണെന്നാണത്രെ ബിജു രമേശ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുള്ളത്.

K Babu

തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ബിജു രമേശ് മൊഴി നല്‍കിയത്. മൊഴി രേഖപ്പടുത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ അവസാന നിമിഷം വരെ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ബാര്‍ ലൈസന്‍സിനും ബിയര്‍/വൈന്‍ പാര്‍ലര്‍ ലാസന്‍സിനും കെ ബാബു കോഴ വാങ്ങിയെന്നതിനും കോടതിക്ക് മുന്നില്‍ തെളിവ് നല്‍കിയിട്ടുണ്ട്.

കെഎം മാണിക്കെതിരെയുള്ള ആരോപണത്തില്‍ നിന്ന് പിന്‍മാറുന്നതിന് വേണ്ടി ജോസ് കെ മാണി ഇടപെട്ടതിന്റെ തെളിവുകളും കോടതിക്ക് കൈമാറി. ബാര്‍ കോഴക്ക് പുറമെ, ക്വാറി ഉടമകളില്‍ നിന്ന് 10 കോടി രൂപ കോഴ വാങ്ങിയെന്ന പുതിയ ആരോപണവും മൊഴിയില്‍ ഉണ്ടെന്നാണ് വിവരം.

English summary
Biju Ramesh gave secret statement in front of Magistrate in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X