കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങി... മണിയാശാന്‍ മോഡല്‍ ഭീഷണി!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ' വണ്‍, ടു, ത്രീ, ഫോര്‍...' മുമ്പ് ഇത്തരമൊരു ഡയലോഗ് കേട്ടിട്ടുള്ളത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്ന എംഎം മണിയുടെ പ്രസംഗത്തിലായിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്‌തെന്ന് അവകാശപ്പെട്ട പ്രസംഗത്തിന്റെ പേരില്‍ മണിയാശാന്‍ ജയിലില്‍ വരെ കിടന്നു.

ഇപ്പോഴിതാ മറ്റൊരു വണ്‍, ടു, ത്രീ, ഫോര്‍... ഇത് പറഞ്ഞത് സിപിഎംകാരൊന്നും അല്ല. ബാര്‍ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോഴ വാങ്ങിയ നാല് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ ഇങ്ങനെ വെളിപ്പെടുത്തും എന്നാണ് രാജ്കുമാര്‍ ഉണ്ണിയുടെ ശബ്ദരേഖ.

Biju Ramesh

കോഴവിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ബിജു രമേശ് തന്നെ ആണ് രാജ്കുമാര്‍ ഉണ്ണിയുടെ ശബ്ദരേഖ പുറത്ത് വിട്ടത്. ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ പോലും മാണിക്ക് അനുകൂലമായി വിജിലന്‍സിന് മൊഴി നല്‍കി തുടങ്ങിയപ്പോഴാണ് ബിജു രമേശ് യോഗത്തിലെ സംഭാഷണങ്ങളുടെ ശബ്ദരേഖ പുറത്ത് വിട്ടുതുടങ്ങിയത്. നേരത്തെ അനിമോന്‍, എംഡി ധനേഷ് എന്നിവരുടെ ശബ്ദരേഖയും ബിജു രമേശ് പുറത്ത് വിട്ടിരുന്നു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. അപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ പേരുകള്‍ വെളിപ്പെടുത്തും എന്നാണ് ശബ്ദരേഖയില്‍ രാജ്കുമാര്‍ ഉണ്ണി പറയുന്നത്. നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയിട്ടുണ്ട്. കരഞ്ഞ് കാല് പിടിച്ചതുകൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്താത്തത്. സാഹചര്യം വന്നാല്‍ താന്‍ തന്നെ പത്രസമ്മേളനം നടത്തി പേരുകള്‍ വെളിപ്പെടുത്തുമെന്നും രാജ്കുമാര്‍ ഉണ്ണി പറയുന്നുണ്ട്.

കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ രാജ്കുമാര്‍ ഉണ്ണി അടക്കമുള്ള ബാര്‍ ഉടമകള്‍ ബിജു രമേശിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ബിജു രമേശ് കൂടുതല്‍ ശബ്ദരേകള്‍ പുറത്ത് വിടുന്നത്. താനുള്‍പ്പെടെ എല്ലാ ബാറുടമകളേയും നുണപരിശോധനക്ക് വിധേയരാക്കണം എന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

English summary
Biju Ramesh revealed new audio tape alleging Congress Ministers also bribed for Bar License
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X