കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയെ പണമുണ്ടാക്കാന്‍ അനുവദിയ്ക്കരുതെന്ന് മുഖ്യന്‍ പറഞ്ഞു, എംഎല്‍എമാരും പണം വാങ്ങി: ബിജുരമേശ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് പുറമെ ചില എംഎല്‍എമാരും ബാര്‍കോഴ കൈപ്പറ്റിയെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 24കോടിയോളം രൂപ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നും ബിജു രേമേശ്. ഇടയില്‍ നിന്ന് പണമുണ്ടാക്കാന്‍ മാണിയെ അനുവദിയ്ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ്. ബാര്‍കോഴ വിവാദത്തില്‍ അസോസിയേഷന്റെ പൂര്‍ണ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ബിജു രമേശ് നടത്തിയത്. നേതാക്കള്‍ക്ക് പണം നല്‍കുന്നതിനായി ഓരോ ബാറിനും അഞ്ച് ലക്ഷം രൂപവരെ പിരിച്ചെടുത്തതായും ബിജുരമേശ് പറയുന്നു. മാണിയ്ക്കും ബാബുവിനും പുറമെ ചില എംഎല്‍എമാരും പണം കൈപ്പറ്റിയെന്നും ബിജുരമേശ്. കെഎം മാണിയുടെ കാര്യത്തില്‍ മാണി പണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇനി കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു രമേശ്.

Biju Ramesh

പണം കൈപ്പറ്റിയ കൂടുതല്‍പേരുടെ വിവരങ്ങള്‍ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ പുറത്ത് വിടും. പണം വാങ്ങിയ ശേഷം മന്ത്രി കെ ബാബു തനിയ്‌ക്കെതിരെ കേസ് കൊടുത്തത് വ്യക്തിഹത്യ ചെയ്യാനാണ്. മാണിയ്ക്ക് മറ്റൊരാള്‍ വശമാണ് പണം നല്‍കിയത്. എന്നാല്‍ ബാബുവിന് താന്‍ ഓഫീസില്‍ നേരിട്ടെത്തി പണം നല്‍കുകയായിരുന്നെന്നും ബിജു രമേശ്. ഒരു ഔചിത്യവുമില്ലാതെയാണ് ബാബു തനിയ്‌ക്കെതിരെ കേസ് നടത്തുന്നത്.

English summary
Biju Ramesh's shocking revelation on Bar Bribe case came out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X