കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുടുങ്ങി വീണ് അധ്യാപിക മരിച്ചു

  • By Siniya
Google Oneindia Malayalam News

മണ്ണാര്‍ക്കാട് : ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുടുങ്ങി വീണ് അധ്യാപിക മരിച്ചു. മകന്റെ പിന്നിലിരുന്നു ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഷാള്‍ ചക്രത്തില്‍ കുടങ്ങി അധ്യാപിക റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അങ്കണവാടി അധ്യാപികയായ തോണിക്കുഴിച്ചാലില്‍ സന്ധ്യ(47)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ അക്ഷയ് കൃഷ്ണ(22) നെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കൈതച്ചിറ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. അക്ഷയ് കൃഷ്ണനോടപ്പം ബൈക്കില്‍ മണ്ണാര്‍ക്കാടിലേക്ക് വരികയായിരുന്ന സന്ധ്യയുടെ ഷാള്‍ ചക്രത്തില്‍ കുടുങ്ങി തെറിച്ചു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും അക്ഷയ് കൃഷ്ണനും വീഴുകയായിരുന്നു.

accident

അപകടം നടന്നയുടനെ നാട്ടുക്കാര്‍ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ധ്യയെ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് തിരുവില്വാമല ഐവര്‍മഠത്തില്‍ നടക്കും. ഗംഗാധരന്റെയും ശ്യാമളയുടെയും മകളാണ് സന്ധ്യ. അക്ഷയ് കൃഷ്ണന്‍ കോയമ്പത്തൂരില്‍ വിദ്യാര്‍ഥിയാണ്.

English summary
bike accident teacher killed,son injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X