കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂ ബ്ലാക്ക് മെയിലിങ് മറന്നോ... ഇത് ബിന്ധ്യാസിന്റെ പുതിയ ആരോപണം

Google Oneindia Malayalam News

കൊച്ചി: കേരളത്തെ മൊത്തത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിലെ ബ്ലൂ ബ്ലാക്ക് മെയ്‌ലിങ് കേസ്. വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും അന്വേഷണം ഉന്നതരിലേയ്ക്ക് എത്തിത്തുടങ്ങിയപ്പോള്‍ പിന്നെ എല്ലാം നിശ്ചലമായി.

അടുത്തിടെയായി ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിനെ കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. എന്നാല്‍ കേസിലെ പ്രതിയായ ബിന്ധ്യാസിനെ കുറിച്ച് ഇടയ്ക്കിടെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു.

ഇപ്പോള്‍ ബിന്ധ്യാസ് നേരിട്ടാണ് ഒരു വാര്‍ത്തയാകുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്തെഴുതിക്കൊണ്ട്. എന്താണ് ബിന്ധ്യാസിന് പറയാനുള്ളത്...

ബ്ലൂ അല്ല, പോലീസിന്റെ ബ്ലാക്ക് മെയിലിങ്

ബ്ലൂ അല്ല, പോലീസിന്റെ ബ്ലാക്ക് മെയിലിങ്

ബ്ലൂ ബ്ലാക്ക് മെയിലിങ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ ബ്ലാക്ക് മെയിലിങ് നടത്തുകയാണ് എന്നാണ് ബിന്ധ്യാസിന്റെ ആരോപണം.

ഉന്നതര്‍, വ്യവസായികള്‍

ഉന്നതര്‍, വ്യവസായികള്‍

സമൂഹത്തിലെ പല ഉന്നതരും വന്‍ വ്യവസായികളും ഒക്കെ ബ്ലൂ ബ്ലാക്ക് മെയിലിങ്ങില്‍ കുടുങ്ങിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങളും വീഡിയോകളും ഇപ്പോള്‍ പോലീസിന്റെ കൈയ്യിലാണ് ഉള്ളത്.

പോലീസ് പേടിപ്പിയ്ക്കുന്നു

പോലീസ് പേടിപ്പിയ്ക്കുന്നു

കേസില്‍ പെടുത്തും എന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന് ബിന്ധ്യാസ് ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ പറയുന്നു.

ആരോപണം നേരത്തേ ഉണ്ട്

ആരോപണം നേരത്തേ ഉണ്ട്

പോലീസുകാര്‍ വീഡിയോ ക്ലിപ്പുകളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന ആരോപണം നേരത്തേ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ അന്വേഷണവും നടന്നിരുന്നു.

ബിന്ധ്യാസിന്റെ സുഹൃത്തുക്കള്‍

ബിന്ധ്യാസിന്റെ സുഹൃത്തുക്കള്‍

ബിന്ധ്യാസിന്റെ ബിസിനസ് സുഹൃത്തുക്കളെ പോലും പോലീസ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ പറയുന്നുണ്ട്.

പണം നല്‍കിയ പത്ത് പേര്‍

പണം നല്‍കിയ പത്ത് പേര്‍

പോലീസിന്റെ ഭീഷണിയെ തുടര്‍ന്ന് പണം നല്‍കിയ പത്ത് ബിസിനസ്സുകാരുടെ പേര് ബിന്ധ്യാസ് കത്തില്‍ കൃത്യമായി പറയുന്നുണ്ട്.

നിശാന്തിനി ഉള്‍പ്പെടെ

നിശാന്തിനി ഉള്‍പ്പെടെ

എറണാകുളം മുന്‍ ഡിസിപി നിശാന്തിനി, മുന്‍ കമ്മീഷണര്‍ കെജി ജെയിംസ്, സിഐ എന്‍സി സന്തോഷ്, എസ്‌ഐ അനന്ത് ലാല്‍ എന്നിവരുടെ പേരുകളും ബിന്ധ്യാസിന്‌റെ കത്തില്‍ ഇടം നേടിയിട്ടുണ്ട്.

ബിന്ധ്യാസ് കുറ്റ വിമുക്തയോ

ബിന്ധ്യാസ് കുറ്റ വിമുക്തയോ

കേസില്‍ ഇപ്പോള്‍ പോലീസിനെതിരെ രംഗത്ത് വരുന്ന ബിന്ധ്യാസ് കുറ്റ വിമുക്തയാണോ? എന്തായാലും പോലീസ് ഇതുവരെ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല.

റുക്‌സാന എവിടെ?

റുക്‌സാന എവിടെ?

കേസിലെ പ്രതികളില്‍ ബിന്ധ്യാസിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ബിന്ധ്യാസിനൊപ്പം അറസ്റ്റിലായ റുക്‌സാന ഇപ്പോള്‍ എവിടെയാണെന്നതും ചോദ്യമാണ്.

English summary
Bindhyas Thomas' letter to High Court Chief Justice against police officers of Blue Blackmailing investigation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X