കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുലയ്ക്കു വേണ്ടി സമരം ചെയ്യുന്ന എസ്എഫ്ഐക്കാർ തല്ലി!! എസ്എഫ്ഐയ്ക്കെതിരെ ബിനേഷ് ബാലൻ!!

കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് നേടി പ്രതിസന്ധികളെ അതിജീവിച്ച് ലണ്ടനിലെത്തിയ കോഴിക്കോട്ടെ ആദിവാസി യുവാവ് പലരുടെയും പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

എസ്എഫ്ഐക്കാർക്കെതിരെയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയും ആഞ്ഞടിച്ച് ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ തനിക്കു വേണ്ടി വാദിക്കുന്ന എസ്എഫ്ഐക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തന്നോട് കാണിച്ച ക്രൂരതകൾ എടുത്തു പറഞ്ഞാണ് ബിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...

കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് നേടി പ്രതിസന്ധികളെ അതിജീവിച്ച് ലണ്ടനിലെത്തിയ കോഴിക്കോട്ടെ ആദിവാസി യുവാവ് പലരുടെയും പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്. തന്നെ ദളിത് ഭീകരനായും തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും എസ്എഫ്ഐക്കാർ പ്രചരണം നടത്തിയെന്നും ബിനേഷ് പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു അവർ തന്നെ മർദിച്ചതെന്നും ബിനേഷ്.

എസ്എഫ്ഐക്കാർ എന്നെ തല്ലി

എസ്എഫ്ഐക്കാർ എന്നെ തല്ലി

കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐക്കാർ എന്നെ തല്ലി. ഞാനിതും തുറന്നു പറയുകയാണ്. എന്നാണ് ബിനേഷ് ബാലൻ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അവർ തന്നെ തല്ലിയതെന്നും ബിനേഷ് വ്യക്തമാക്കുന്നു.

രോഹിത് വെമുലയ്ക്ക് വേണ്ടി സമരം ചെയ്യുന്നവർ

രോഹിത് വെമുലയ്ക്ക് വേണ്ടി സമരം ചെയ്യുന്നവർ

രോഹിത് വെമുലയ്ക്കും ഉത്തരേന്ത്യയിലെ ദളിതര്‍ക്കുമെല്ലാം വേണ്ടി ശബ്ദിക്കുന്നവരും സമരം ചെയ്യുന്നവരുമാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും. എന്നെ തല്ലുമ്പോള്‍ ഞാനൊരു ആദിവാസിയാണെന്ന് അവര്‍ക്ക് അറിയാതെയല്ല. അവരില്‍ എന്റെ സുഹൃത്തുക്കളായിരുന്നവരുമുണ്ടായിരുന്നല്ലോ- ബിനേഷ് പറയുന്നു.

മർദനത്തിനു പുറമെ ഭീഷണി

മർദനത്തിനു പുറമെ ഭീഷണി

മർദിച്ചതിനു പുറമെ എസ്എഫ്ഐ പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ബിനേഷ് പറയുന്നു. ഞങ്ങള്‍ വിചാരിച്ചാല്‍ നിന്റെ യാത്ര മുടക്കാന്‍ കഴിയുമോയെന്നു നോക്കട്ടെ എന്നായിരുന്നു അവരുടെ ഭീഷണി എന്നാണ് ബിനേഷ് പറയുന്നത്. തന്നെ ദളിത് ഭീകരനാക്കിയും മുസ്ലിം തീവ്രവാദ സംഘടനകളോട് ബന്ധമുള്ളവനാക്കിയും പോസ്റ്റുകള്‍ പതിച്ചതും എസ്എഫ്ഐക്കാർ തന്നെയായിരുന്നുവെന്നും ബിനേഷ്.

ഇപ്പോൾ ഞാനത് ആസ്വദിക്കുന്നു

ഇപ്പോൾ ഞാനത് ആസ്വദിക്കുന്നു

എന്നാൽ ഇപ്പോൾ അവർ തന്നെ സഹായിച്ചതിന്റെ കഥകൾ പറഞ്ഞു കേൾക്കുമ്പോൾ താനത് ആസ്വദിക്കുകയാണെന്നും ബിനേഷ് പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിക്കു കൊടുക്കാന്‍ ഒരു റെക്കമെന്‍ഡേഷന്‍ ലെറ്റര്‍ ശരിയാക്കി തരുമോയെന്നു ചോദിച്ചപ്പോള്‍ അവഗണിച്ചവര്‍ പിന്നീട് തന്റെ കാര്യം മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഒപ്പം കൂടാനെത്തിയതും ഓര്‍ക്കുന്നുവെന്ന് ബിനേഷ്.

സഹായിച്ച ആരെയും മറക്കില്ല

സഹായിച്ച ആരെയും മറക്കില്ല

നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ തങ്ങളുടെ പേര് ഇല്ലെന്നു പറഞ്ഞു ചോദിക്കാന്‍ വന്നപ്പോള്‍ സഹായിച്ച ആരെയും ഞാന്‍ മറക്കില്ലെന്ന മറുപടി അവര്‍ക്ക് മനസിലായിക്കാണുമെന്നു കരുതുന്നു. അതു തന്നെ ഇപ്പോഴും പറയുന്നു-ബിനേഷ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അവസരമുണ്ടാക്കി മർ‌ദിച്ചു

അവസരമുണ്ടാക്കി മർ‌ദിച്ചു

മാർച്ചിലാണ് തനിക്ക് മർദനം നേരിട്ടതെന്ന് ബിനേഷ് പറയുന്നു. അതിനു മുമ്പ് തന്നെ കാര്യവട്ടം കാമ്പസിലെ ഹോസ്റ്റല്‍ വിഷയം, സിഇടിയിലെ ആതിരയുടെ വിഷയം എന്നിവയിൽ താനവര്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി തനിക്കെതിരേ ഗൂഢാലോചന നടത്തി കാത്തിരിക്കുകയായിരുന്നുവെന്നും അവിടെ വിദ്യാർഥികളല്ലായിരുന്ന സ്റ്റാലിന്‍, മണികണ്ഠന്‍, രാഹുല്‍മോന്‍, അതുല്‍, യദു കൃഷ്ണന്‍ ഇവരൊക്കെ തനിക്ക് എതിരെ ക്യാമ്പസില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നുവെന്നും ബിനേഷ്. ഒടുവില്‍ അവസരം ഉണ്ടാക്കി തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ബിനേഷ് പറയുന്നു.

പ്രകോപിപ്പിച്ചത് ഫേസ്ബുക്ക് പോസ്റ്റ്

പ്രകോപിപ്പിച്ചത് ഫേസ്ബുക്ക് പോസ്റ്റ്

മാര്‍ച്ച് 17നായിരുന്നു സംഭവം നടന്നതെന്ന് ബിനേഷ്. സംഭവത്തെ കുറിച്ച് ബിനേഷ് പറയുന്നത് ഇങ്ങനെ: ആ ദിവസം ഞാന്‍ മാനസികമായി അസ്വസ്ഥനായിരുന്നു. വീസ റിജക്ഷന്‍ മൂലം സ്വിറ്റ്സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈ ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടതിന്റെ വിഷമം. കാര്യവട്ടം കാമ്പസില്‍ ഞാന്‍ കൂടുതല്‍ സമയവും ലൈബ്രറിയിലാണ് ചെലവഴിച്ചിരുന്നത്. അന്ന് ലൈബ്രറിക്ക് മുന്നില്‍ എസ് എഫ് ഐ യൂണിയന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് പരിപാടി അവതരിപ്പിച്ചിരുന്നു. അതിന്റെ ശബ്ദം കേട്ട് ലൈബ്രറിയില്‍ ഇരിക്കുന്നതിന് അലോസരമായിരുന്നു. എന്റെ അന്നത്തെ മാനസികാവസ്ഥ കൂടിയായപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; ലൈബ്രറിയിൽ പോകാൻ കഴിയുന്നില്ല- ഈ പോസ്റ്റ് ആയിരുന്നു അവരെ പ്രകോപിച്ചത്.

പണം കടംചോദിക്കാൻ ചെന്നപ്പോൾ

പണം കടംചോദിക്കാൻ ചെന്നപ്പോൾ

സുഹൃത്തിന്റെ മുറിയിൽ കുറച്ച് പണം കടം ചോദിക്കാൻ ചെന്നപ്പോഴാണ് തനിക്ക് മർദനമേറ്റതെന്നും ബിനേഷ് പറയുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനേഷ്, നജീബ്, പ്രഭാകരൻ, വിഷ്ണു കെപി, ഷാനു എന്നിവരാണ് മർദിച്ചതെന്നും ബിനേഷ് എടുത്തു പറയുന്നു. ഉണ്ട ചോറിന് നന്ദി കാണിക്കാത്തവൻ എന്ന് പറഞ്ഞ് മനേഷ് ആണ് ആദ്യം തല്ലിയതെന്നാണ് ബിനേഷ് പറയുന്നത്. തടയാൻ ശ്രമിച്ച സുഹൃത്ത് ഗോപിയ്ക്കും മർദനമേറ്റതായി ബിനേഷ് വ്യക്തമാക്കുന്നു.

കള്ളക്കേസ്

കള്ളക്കേസ്

ഹോസ്റ്റൽ റൂമില്‍ അതിക്രമിച്ച് കയറി മദ്യപിച്ചു, മയക്കു മരുന്ന് ഉപയോഗിച്ചു. ചോദ്യം ചെയ്തപ്പോൾ അവരെ മർദിച്ചു എന്നൊക്കെ പറഞ്ഞ് തനിക്കും സുഹൃത്തിനുമെതിരെ കള്ളക്കേസ് കൊടുത്തുവെന്നും ബിനേഷ് പറയുന്നു. എന്നാൽ യഥാർഥത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും പലരും സാക്ഷിയായിരുന്നതായും ബിനേഷ്.

എസ്എഫ്ഐയുടെ ആധിപത്യം

എസ്എഫ്ഐയുടെ ആധിപത്യം

ഹോസ്റ്റലിലെ എസ്എഫ്ഐയുടെ ആധിപത്യത്തെ കുറിച്ചും ബിനേഷ് തുറന്ന് പറയുന്നു. എസ്എഫ്ഐ വിദ്യാർഥി നേതാവായിരുന്ന സ്റ്റാലിന്‍ റിസേർച്ച് ഹോസ്റ്റലിൽ നാലുമാസത്തോളം മറ്റൊരാളുടെ മുറിയിൽ താമസിച്ചുവെന്നും അതാണ് ഹോസ്റ്റലിലെ എസ്എഫ്ഐയുടെ ആധിപത്യമെന്നും ബിനേഷ്.

തെറ്റുകൾ തിരുത്താൻ തയ്യാറാകും

അതേസമയം എസ്എഫ്ഐ എന്ന സംഘടനയെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയല്ലെന്നും ബിനേഷ്. കാര്യവട്ടം കാമ്പസിലെ യൂണിറ്റ് പ്രവര്‍ത്തകരില്‍ പക്ഷേ പല കുഴപ്പങ്ങളുമുണ്ടെന്ന് ബിനേഷ് പറയുന്നു. നേതൃത്വത്തിലുള്ളവരെ അവര്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ബിനേഷ് പറയുന്നത്. തന്റെ കാര്യത്തില്‍പ്പോലും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതെന്നും ബിനേഷ് പറയുന്നു. അവര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നാണ് ബിനേഷ് ചോദിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുമെന്ന് തന്നെയാണ് വിശ്വാസമെന്നും ബിനേഷ്.

English summary
binesh balan's facebook post against sfi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X