കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസ്‌കാരിക നായകര്‍ക്കെതിരെ വീണ്ടും ബിജെപി; പുരസ്‌കാരം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയം വേണ്ട

സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ക്കെതിരെ ബിജെപി പ്രമേയം. ഇവര്‍ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വം വിസ്മരിക്കുകയാണ്. എംടിയും കമലും രാഷ്ട്രീയ നിലപാടാണ് വ്യക്തമാക്കിയത്.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: ബിജെപി വീണ്ടും നിലപാട് കടുപ്പിക്കുന്നു. സാംസ്‌കാരിക നായകര്‍ക്കെതിരായ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി. പുരസ്‌കാരങ്ങള്‍ ലക്ഷ്യം വച്ച് രാഷ്ട്രീയം കളിക്കുകയാണ് സാംസ്‌കാരിക നായകരെന്നാണ് ബിജെപിയുടെ ആരോപണം. എംടിയുടേയും കലിന്റെയേയും നിലപാടുകള്‍ രാഷ്ട്രീയമാണ്. പുരസ്‌കാരങ്ങള്‍ക്ക് മുന്നില്‍ സാംസ്‌കാരിക നായകര്‍ മനുഷ്യത്വം പണയം വയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു. കോട്ടയത്ത് നടക്കുന്ന നേതൃസമ്മേളനത്തിലാണ് സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയുടെ പ്രമേയം.

സംസ്ഥാനത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ സാംസ്‌കാരിക നായകരും പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്‌കാരിക നേതാക്കളും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഇവിടെ മൗനമായിരിക്കുന്നവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വലുതാക്കി മാറ്റുന്നുവെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് പ്രമേയത്തിന്റെ കരട് രൂപം തയാറാക്കിയത്. ഇന്ന് സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടും.

സാംസ്‌കാരിക നായകര്‍ക്കെതിരെ

സാംസ്‌കാരിക നായകരെയാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്. ബിജെപിയുടെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അതിരൂക്ഷ വിമര്‍സനങ്ങളുമായി രംഗത്ത് വരികയാണ് ബിജെപി.

രാഷ്ട്രീയ നിലപാട്

ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തുന്ന സാംസ്‌കാരിക നായകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അല്ലെങ്കില്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാതെ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കുന്നതെന്തിനാണെന്നാണ് അവരുടെ ചോദ്യം.

എംടിയും കമലും

എംടി വാസുദേവന്‍ നായരും സംവിധായകന്‍ കമലുമാണ് ഇപ്പോള്‍ ബിജെപിയുടെ അനിഷ്ടത്തിന് പാത്രമായിരിക്കുന്നത്. ഇവരുെട നിലപാടുകല്‍ തീര്‍ത്തും രാഷ്ട്രീയം മാത്രമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇവരെ മുന്‍നിര്‍ത്തിയാണ് ബിജെപി സംസ്ഥാനത്തെ സാംസ്‌കാരിക നായകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കമലും ദേശീയ ഗാനവും

ദേശീയം ഗാനം തിയറ്ററില്‍ നിര്‍ബന്ധമാക്കണമെന്ന കോടതി വിധിക്ക് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളാണ് ബിജെപിക്ക് കമലിനെ അനഭിമതനാക്കിയയത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയ ഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് നടത്തിയ ഇടപെടലുകളെ കമല്‍ വിമര്‍ശിച്ചിരുന്നു.

എംടിയും നരേന്ദ്ര മോദിയും

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു എന്നുള്ളതായിരുന്നു എംടി വാസുദേവന്‍ നായര്‍ ചെയ്ത കുറ്റം. ഇതോടെ ബിജെപി എംടിക്കെതിരായ് തിരിഞ്ഞു.

എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവന

എംടി വാസുദേവന്‍ നായര്‍ക്കും കമ ലിനും എതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എഎന്‍ രാധാകൃഷണന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി. മോദിയെ വിമര്‍ശിക്കാന്‍ എംടി ആരാണെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്റ ചോദ്യം. ഏറെ വിവാദമുയര്‍ത്തിയ പരമാര്‍ശനത്തിന് പിന്നാലെയാണ് ദേശദ്രോഹിയായ കമല്‍ രാജ്യം വിട്ട് പോകണമെന്ന് പ്രഖ്യാപിച്ചത്.

പിന്തുണയുമായി നിരവധിപ്പേര്‍

എംടിയ്ക്കും കമലിനും പിന്തുണയുമായി സിനിമ സാഹിത്യമേഖലകളില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തി. സാഹിത്യകാരന്‍ സക്കറിയയും സംവിധായകന്‍ അടൂര്‍ ഗോപലകൃഷ്ണനും ബിജെപിക്കെതിരെ രംഗത്തെത്തി. ഇവര്‍ക്ക് പിന്തുണയായി നിരവധി കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ടു.

ബിജെപിക്ക് രൂക്ഷ വിമര്‍ശനം

സംഘപരിവാറിന് കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെ ഹുങ്കാണ് കേരളത്തിലെ ബിജെപിക്കെന്ന് സക്കറിയ വിമര്‍ശിച്ചു. വിനാശകാലത്ത് ബിജെപിക്ക് വിപരീത ബുദ്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമലിനോട് രാജ്യം വിട്ട് പോകാന്‍ പറായന്‍ ബിജെപി ആരാണെന്നായിരുന്നു അടൂര്‍ ഗോപാലൃഷ്ണന്റെ ചോദ്യം. ഇതിന് ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. നോട്ട് വിഷയത്തേക്കുറിച്ച് പഠിക്കാതെയാണ് ബിജെപി എംടിയെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒന്നടങ്കം

എംടിക്കും കമലിനും എതിരായ ബിജെപി നിലപാടില്‍ സംസ്ഥാനത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തെത്തി. നിരവധി സാംസ്‌കാരിക കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ടു. ഇതോടെയാണ് സംസ്ഥാനത്ത മഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരെ ബിജെപി രംഗത്തെത്തിയത്. ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് രാഷ്ട്രീയ നിലപാടാണെന്നായിരുന്നു അവരുടെ വിമര്‍ശനം.

കുമ്മനവും രാജഗോപാലും എതിര്‍ത്തു

എംടിയേയും കമലിനേയും രൂക്ഷമായി വിമര്‍ശിച്ച എഎന്‍ രാധാകൃഷ്ണനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ രാജഗോപാല്‍ എംഎല്‍എയും സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നേതാവിന് ചേരാത്ത പരാമര്‍ശം എന്നാണ് ഇവര്‍ അതിനേക്കുറിച്ച് പറഞ്ഞത്. എന്നാല്‍ അതിന്റെ ചൂടാറും മുമ്പാണ് സംസ്ഥാനത്തെ മുഴുവന്‍ സാംസ്‌കാരിക നായകര്‍ക്കും എതിരെ പ്രമേയവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

English summary
BJP state council against cultural leaders of the state. They trying to neglect humanity for awards. Kamal and MT Vasudevan Nair stated their political view.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X