കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് സിപിഎം... വീഴ്ച പറ്റിയാല്‍ മറച്ച് വെക്കില്ല; തെറ്റുപറ്റിയാല്‍ മുഖ്യമന്ത്രിയും ഏറ്റുപറയും!!!

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത് സിപിഎം ശൈലിയാണ്. പോലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും യെച്ചൂരി സമ്മതിച്ചു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ആരെയും ബലിയാടാക്കില്ല. തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചു വക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദം അടുത്ത കേന്ദ്രകമ്മിറ്റി പരിഗണിക്കും. ഇപിക്കെതിരായ സംഘടനാ നടപടിയില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പോകുന്നത്. സര്‍ക്കാരിന്‍മേലുളള നിരീക്ഷണവും പ്രവര്‍ത്തന അവലോകനവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത് സിപിഎം ശൈലിയാണ്. പോലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും യെച്ചൂരി സമ്മതിച്ചു.

 ആര്‍എസ്എസ്

ആര്‍എസ്എസ്

കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. അക്രമത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ തറപറ്റിക്കും

ബിജെപിയെ തറപറ്റിക്കും

ബിജെപിയുടേയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. ജനാധിപത്യമാര്‍ഗത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 തെറ്റുപറ്റിയാല്‍ ഏറ്റുപറയും

തെറ്റുപറ്റിയാല്‍ ഏറ്റുപറയും

ബലിയാടുകളെ ഉണ്ടാക്കില്ല തെറ്റുകള്‍ പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകും. മുഖ്യമന്ത്രി ഉള്‍പ്പെടെ വീഴ്ച പറ്റിയാല്‍ ഏറ്റു പറയുന്നതില്‍ തെറ്റില്ലന്നും യെച്ചൂരി പറഞ്ഞു.

English summary
CPM General Secretary Sitaram Yechuri against BJP and RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X