കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തല നരച്ചവർ' മാറി നിൽക്കട്ടെ; ബിജെപിയിൽ വിഭാഗീയത മറികടക്കാൻ ശ്രമം, യുവാക്കൾക്ക് അവസരം!!

20 വര്‍ഷമായി പല നേതാക്കളും തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇപ്പോൾ ബിജെപി കേരള ഘടനം.

  • By Akshaya
Google Oneindia Malayalam News

തിരുവനന്തപുരം: വിഭാഗീയത മറികടക്കാനുള്ള പദ്ധതിയുമായി ബിജെപി കേരള ഘടകം. യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനാണ് പദ്ധതിയെന്ന് സൂചന. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ തല്‍കാലം മാറ്റില്ല. കുമ്മനത്തിന്റെ പ്രവര്‍ത്തനത്തിൽ കേന്ദ്ര നേതൃത്വം തൃപ്തി രേഖപ്പെടുത്തിയെന്നും സൂചനയുണ്ട്.

20 വര്‍ഷമായി പല നേതാക്കളും തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇപ്പോൾ ബിജെപി കേരള ഘടനം. പക്ഷേ സംസ്ഥാന ബിജെപി നേതൃത്വത്തിന് കോഴആരോപണം പ്രതിഛായ നഷ്ടം വരുത്തിയെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി. മുന്‍ അധ്യക്ഷന്മാരുടെ ചേരിപ്പോര് കുമ്മനത്തിന്‍റെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിക്കുന്നുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

കൂടുതൽ അഴിമതി ആരോപണം പുറത്ത് വരുന്നു

കൂടുതൽ അഴിമതി ആരോപണം പുറത്ത് വരുന്നു

അതേസമയം ഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ആടിയുലയുന്ന ബിജെപി കേരള നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന അഴിമതി ആരോപണങ്ങള്‍ പുറത്ത് വരുന്നുണ്ട്.

ഏഴ് ജില്ലാ നേതൃത്വങ്ങൾക്കെതിരെ പരാതി

ഏഴ് ജില്ലാ നേതൃത്വങ്ങൾക്കെതിരെ പരാതി

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലാ കമ്മറ്റികള്‍ക്കെതിരെ കേന്ദ്രത്തിന് കൃത്യമായ പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ദേശീയ കൗൺസിൽ യോഗത്തിലും അഴിമതി

ദേശീയ കൗൺസിൽ യോഗത്തിലും അഴിമതി

കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗനടത്തിപ്പിലെ അഴിമതി അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ക്രമമില്ലാത്ത നടത്തിപ്പ്

ക്രമമില്ലാത്ത നടത്തിപ്പ്

തുടക്കത്തില്‍ വളരെ സുതാര്യമായാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരുവുകളും മറ്റും നടന്നത്. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഒരു ക്രമവുമില്ലാതെയായിരുന്നു നടത്തിപ്പെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വിജിലൻസ് അന്വേഷണം

വിജിലൻസ് അന്വേഷണം

മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ വെള്ളിയാഴ്ച തന്നെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അന്വേഷണം ദില്ലിയിലേക്ക് നീളുമെന്നും ഡിജിപി മാധ്യമങ്ങളെ അറിയിച്ചു.

വാങ്ങിയത് അഞ്ച് കോടി

വാങ്ങിയത് അഞ്ച് കോടി

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

അന്വേഷണ ചുമതല എസ്പി ജയകുമാറിന്

അന്വേഷണ ചുമതല എസ്പി ജയകുമാറിന്

ബിജെപിയുടെ മെഡിക്കല്‍ കോളേജ് കോഴയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് വ്യാഴാഴ്ചയാണ് ഉത്തവിട്ടത് വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഎം കോവളം ഏരിയ കമ്മിറ്റിയംഗവുമായ സുക്കാര്‍ണോയുടെ പരാതിയിലാണ് നടപടി.

English summary
BJP central leadership says need of generation change in state level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X