കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ കൊലവിളി; ലോക്‌നാഥ് ബഹ്‌റയ്ക്ക് ബിജെപിയുടെ പരാതി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പയ്യന്നൂരില്‍ പ്രസംഗത്തിനിടെ അക്രമത്തിന് ആഹ്വാനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. കോടിയേരിയുടെ കൊലവിളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. സായുധ കാലപത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

Kodiyeri Balakrishnan

ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ഐപിസി 108 പ്രകാരം കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് പികെ കൃഷ്ണദാസ് ഡിജിപിയോട് ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ലോക്‌നാഥ് ബഹ്‌റ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന വക്താവ് ജെആര്‍ പത്മകുമാറും സംഘച്ചിലുണ്ടായിരുന്നു. അണികളോട് ആയുധമെടുത്ത് ആക്രമിക്കാന്‍ആഹ്വാനം ചെയ്യുന്ന കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് ബിജെപി ആരോപിച്ചു.

ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗരൂകരായിരിക്കണമെന്നും അക്രമിക്കാന്‍ വരുന്നവര്‍ അത്‌പോലെ തിരിച്ച് പോകരുതെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

Read More: ഹൈക്കോടതിയിലെത്തിയത് 4,671 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍; കാണാതായവരില്‍ ഏറെയും പെണ്‍കുട്ടികള്‍...

കോണ്‍ഗ്രസ് വഞ്ചകര്‍തന്നെ; കേരളാകോണ്‍ഗ്രസ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചുകോണ്‍ഗ്രസ് വഞ്ചകര്‍തന്നെ; കേരളാകോണ്‍ഗ്രസ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

English summary
A team of BJP representatives demanded that a case be registered against Kodiyeri, who exhorted party workers to engage in a revolt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X