കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്‍റെ കള്ളനോട്ടടി...ലക്ഷ്യം? ഉപയോഗിച്ചത്....എല്ലാം പുറത്തുവരണം

കള്ളനോട്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ടെന്ന് ചെന്നിത്തല

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: തൃശൂരിലെ കൊടുങ്ങല്ലൂരില്‍ ബിജെപി നേതാവായ രാകേഷിനെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അയാള്‍ ആര്‍ക്കു വേണ്ടിയാണ് കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്തതെന്ന് അന്വേഷിക്കണം. ഈ കള്ളനോട്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ട്. ഇവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കള്ളനോട്ടുമായി പിടിക്കപ്പെട്ട ബിജെപി നേതാവ് ചില്ലറക്കാരനല്ല!! അടുപ്പമുള്ളവര്‍ പോലും...കള്ളനോട്ടുമായി പിടിക്കപ്പെട്ട ബിജെപി നേതാവ് ചില്ലറക്കാരനല്ല!! അടുപ്പമുള്ളവര്‍ പോലും...

Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

1

കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടിനുമെതിരേ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ബിജെപി നേതൃത്വത്തിന്റെ തനിനിറമാണ് രാകേഷിന്റെ അറസ്റ്റിലൂടെ പുറത്തുവന്നത്. 200 കോടി രൂപയുടെ കള്ളനോട്ട് അടിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആരാണ് അവരുടെ കൈയില്‍ നിന്നു ഇത്രയുമധികം കള്ളനോട്ടുകള്‍ വാങ്ങുന്നത്. അവര്‍ക്ക് വിദേശ ഏജന്‍സികളുമായി ബന്ധമുണ്ടോയെന്നെല്ലാം അന്വേഷിക്കണം. അറസ്റ്റിലായവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

2

പണം പലിശയ്ക്കു കടം കൊടുക്കുന്നുവെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രാകേഷിന്റെ വീട്ടില്‍ നിന്നു കള്ളപ്പണവും നോട്ട് അടിക്കുന്ന മെഷീനും കണ്ടെടുത്തത്. 500, 2000, 50, 20 രൂപകളുടെ കള്ളനോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തത്.

English summary
Bjp leader fake note case: Investigation must be conducted says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X