കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശോഭേച്ചിയുടേത്' യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍! ബിജെപിയില്‍ തര്‍ക്കം?

ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍ത്തിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവെയ്ക്കണമെന്ന് പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശോഭാ സുരേന്ദ്രന്‍ പറഞ്ഞതല്ല തന്റെ പാര്‍ട്ടിയുടെ നിലപാടെന്നാണ് ഒ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.

ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നായിരുന്നു ഒ രാജഗോപാലിന്റെ അഭിപ്രായം. ഗവര്‍ണര്‍മാരെ അപമാനിക്കുന്നത് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ തള്ളി രാജഗോപാല്‍ രംഗത്തെത്തിയത്.

യുവാക്കളുടെ വികാരപ്രകടനം...

യുവാക്കളുടെ വികാരപ്രകടനം...

ഗവര്‍ണര്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും, കാര്യമായിട്ടെടുക്കേണ്ടെന്നുമാണ് ഒ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.

പിടിച്ചുനില്‍ക്കാനാതെ രാജഗോപാല്‍...

പിടിച്ചുനില്‍ക്കാനാതെ രാജഗോപാല്‍...

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ബിജെപി നേതാക്കള്‍ പ്രസ്താവന നടത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ പറഞ്ഞത്. ഇതോടെയാണ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രാജഗോപാല്‍ രംഗത്തെത്തിയത്.

എംടി രമേശും...

എംടി രമേശും...

കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിയോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ രാജിവെയ്ക്കണമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപി നേതാവ് എംടി രമേശും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഫാസിസ്റ്റ് നയമെന്ന് മുഖ്യമന്ത്രി...

ഫാസിസ്റ്റ് നയമെന്ന് മുഖ്യമന്ത്രി...

ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ബിജെപിയുടേത് ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ഗൗരവത്തോടെ കാണണം...

മുഖ്യമന്ത്രി ഗൗരവത്തോടെ കാണണം...

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണറോട് മാപ്പു പറയണമെന്നായിരുന്നു രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ അയച്ച കത്ത് മുഖ്യമന്ത്രി ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന്...

ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്ന്...

ഗവര്‍ണര്‍ ചെയ്യേണ്ട കടമ നിര്‍വഹിക്കാനായില്ലെങ്കില്‍ ആ സ്ഥാനത്ത് നിന്ന് അദ്ദേഹം ഇറങ്ങിപ്പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും, അതില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ബിജെപി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നത് താന്‍ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ഞെരമ്പന്മാരെ പൂട്ടാനിറങ്ങിയ കേരള സൈബര്‍ വാരിയേഴ്‌സ് സ്വയം ആങ്ങള ചമയേണ്ടെന്ന് യുവതി...

കൂടുതല്‍ വായിക്കാന്‍...കൂടുതല്‍ വായിക്കാന്‍...

English summary
bjp leader o rajagopal against shoba surendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X