കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് അടിച്ചുതകര്‍ത്തു!! സിപിഎം തീക്കൊളളി കൊണ്ട് മുഖം ചൊറിയുന്നു??

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പിക്ക് കേരളത്തിലുള്ള ഏക എം എല്‍ എയാണ് ഒ രാജഗോപാല്‍. നേമത്ത് നിന്നും സി പി എം സ്ഥാനാര്‍ഥിയെ തോല്‍പിച്ചാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഇപ്പോഴിതാ ഒ രാജഗോപാലിന്റെ തിരുവനന്തപുരത്തെ ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന മട്ടില്‍ കുറ്റപ്പെടുത്തലുകള്‍ സി പി എമ്മിന് നേരെ ഉയര്‍ന്നുകഴിഞ്ഞു. എന്താണ് തലസ്ഥാനത്ത് നടക്കുന്നത്?

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

ഒ രാജഗോപാല്‍ എം എല്‍ എയുടെ കരമനയിലെ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കരമനയിലെ എന്‍ എസ് എസ് കെട്ടിടത്തിലാണ് എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്.

ഓഫീസ് തകര്‍ത്തു

ഓഫീസ് തകര്‍ത്തു

ഒ രാജഗോപാല്‍ എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ജനലുകളും ബോര്‍ഡുകളുമാണ് അക്രമികള്‍ തകര്‍ത്തത്. കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അടിച്ചുതകര്‍ത്തതായി പരാതിയുണ്ട്.

പിന്നില്‍ സി പി എം?

പിന്നില്‍ സി പി എം?

തന്റെ ഓഫീസ് തകര്‍ത്തതിന് പിന്നില്‍ സി പി എമ്മാണ് എന്നാണ് ഒ രാജഗോപാല്‍ എം എല്‍ എ ആരോപിക്കുന്നത്. ആക്രമിക്കപ്പെട്ട ഓഫീസ് സന്ദര്‍ശിച്ച ശേഷമാണ് എം എല്‍ എ ഇത് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

പോലീസ് ഭാഷ്യം ഇങ്ങനെ

പോലീസ് ഭാഷ്യം ഇങ്ങനെ

ഒ രാജഗോപാലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കമാണ് അക്രമത്തിലെത്തിയത് എന്നാണ് പോലീസ് പറയുന്നത്. അര്‍ധരാത്രി വരെ ബി ജെ പി പ്രവര്‍ത്തകര്‍ ഈ ഓഫീസില്‍ ഉണ്ടായിരുന്നത്രെ. ഇവര്‍ പോയശേഷമാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

ഗുരുതരമായ പ്രശ്‌നം

ഗുരുതരമായ പ്രശ്‌നം

സംസ്ഥാനത്തെ ഒരു എം എല്‍ എയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടാകുക എന്നാല്‍ അത് ഗുരുതരമായ പ്രശ്‌നമാണ്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി സി പി എം നടത്തുന്ന ശ്രമമാണ് ഇതെന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

English summary
BJP leader and MLA O Rajagopal's office attacked in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X