കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ശോഭ സുരേന്ദ്രന്‍റെ മുന്നറിയിപ്പ്, ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടും!

മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ മുന്നറിയിപ്പ്. ക്രിമിനലുകളെ കയറൂരിവിട്ടാല്‍ ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടും.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ക്രിമിനലുകളെ കയറൂരി വിട്ടാല്‍ കേരളത്തില്‍ ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടുമെന്ന് ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കോട്ടയത്ത് നടക്കുന്ന ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശോഭ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനലുകളെ കയറൂരിവിട്ട് കേരളത്തെ കുരുതിക്കളമാക്കി മാറ്റി ഭരണകൂടത്തെ ഇങ്ങനെ മുന്നോട്ട് നയിക്കാമെന്നാണ് പിണറായി സര്‍ക്കാരിന്റെ മോഹമെങ്കില്‍ ഒരു പക്ഷേ ഭോപ്പാല്‍ രാജ്യ വ്യാപകമായി ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്- ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു. കഞ്ചിക്കോട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭാ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയത്.

sobha surendran

സംസ്ഥാനത്ത് ബിജെപിക്ക് ഭരിക്കാന്‍ മുഖ്യമന്ത്രിയോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമില്ലെന്നും ശോഭ പറയുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് ബിജെപി മുന്നോട്ട് പോവുകയാണെന്നും പാര്‍ട്ടിക്ക് വ്യക്തമായ ആശയവും ചട്ടക്കൂടും ഉണ്ടെന്നും ശോഭാ സുരേന്ദ്രന്‍.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ചൊവ്വാഴ്ച ബിജെപി പ്രതിഷേധ ദിനം ആചരിക്കുമെന്നും ശോഭ പറഞ്ഞു. കഞ്ചിക്കോട് സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 28നാണ് സിപിഎം ബിജെപി സംഘര്‍ഷത്തിനു പിന്നാലെ കഞ്ചിക്കോട്ടെ ബിജെപി പ്രവര്‍ത്തകനായ രാധാകൃഷ്ണന്റെ വീട് അഗ്നിക്കിരയാക്കിയത്. ആക്രമണത്തില്‍ പൊള്ളലേറ്റ രാധാകൃഷ്ണന്‍ ഒരാഴ്ച മുമ്പും രാധാകൃഷ്ണന്റെ സഹോദരന്റെ ഭാര്യ തിങ്കളാഴ്ചയും മരിച്ചു.

അതേസമയം കോട്ടയത്ത് നടക്കുന്ന ബിജെപി നേതൃ യോഗത്തില്‍ സികെ പദ്മനാഭന്റെ ചെഗുവേര പരാമര്‍ശത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചതായാണ് വിവരം.

English summary
bjp leader sobha surendran warns chief minister pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X