കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന നേതാക്കളെ കേന്ദ്രം കൈവിട്ടോ!!! കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി!!!

കോഴ സംഭവം കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു

  • By Ankitha
Google Oneindia Malayalam News

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ .ദീപികയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോഴ ആരോപണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. ഏതായാലും ആരോപണം പരിശോധിക്കും. കൂടുതല്‍ അന്വേഷണം വേണമോയെന്ന കാര്യം പിന്നീട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മായവതി രാജ്യസഭയിൽ നിന്ന് ഔട്ട്!!! രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു!!!മായവതി രാജ്യസഭയിൽ നിന്ന് ഔട്ട്!!! രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു!!!

വാക്കു പാലിച്ച് ലീഗ്!!! ബീഫിന്റെ പേരിൽ കൊലപ്പെട്ട ജുനൈദിന്റെ പിതാവിന് കാർ നൽകി!!!വാക്കു പാലിച്ച് ലീഗ്!!! ബീഫിന്റെ പേരിൽ കൊലപ്പെട്ട ജുനൈദിന്റെ പിതാവിന് കാർ നൽകി!!!

കോഴ സംഭവം ബിജെപിക്ക് തിരിച്ചടിയായതിനെക്കുറിച്ച് പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണത്തിൽ കഴമ്പുണ്ടൊയെന്ന് പരിശോധിക്കുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയത്. വിഷയത്തിൽ പാർലമെന്‍റിനുള്ളിലും ഇന്ന് ബിജെപി പ്രതിരോധത്തിലായിരുന്നു.

nadda

മെഡിക്കൽ കോളേജ് അനുവദിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയെന്നാണ് ആരോപണം. വർക്കല എസ്ആർ കോളേജ് ഉടമ ആർ ഷാജിയാണ് ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് 5.6 കോടി രൂപ കൈമാറിയത്. ദില്ലിയിലെ സതീഷ് നായർക്ക് കുഴൽപ്പണമായും പണം നൽകിയിട്ടുണ്ട്. ആർഎസ് വിനോദിന് പണം കൈമാറിയത് ബിജെപി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രഭരണത്തിന്റെ മറവിലാണ് ബിജെപി സംസ്ഥാന നേതാക്കൾ പണം തട്ടിയെടുത്തത്.

English summary
The Union Minister said he will enquir for medical college scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X