കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ കോഴ വിവാദം...ആരോപണങ്ങള്‍ പൊളിയുന്നു!! എല്ലാം നിഷേധിച്ച് അയാള്‍!!

രമേശിനെ ചാനലില്‍ കണ്ടുള്ള പരിചയം മാത്രമെന്ന് കോളേജ് ഉടമ ഷാജി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ബിജെപിക്ക് നേരിയ ആശ്വാസം. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും വലിയ കോളിളക്കമുണ്ടായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നേരത്തേ പിരിയേണ്ടിവന്നിരുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ചില നേതാക്കള്‍ കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേരും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായാണ് വിവരം. എന്നാല്‍ തനിക്ക് പങ്കില്ലെന്ന് രമേശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്ന് അയാള്‍ തന്നെ വന്നു കണ്ടു!! പിന്നീട് നടന്നത്...എല്ലാം വെളിപ്പെടുത്തി എംടി രമേശ്അന്ന് അയാള്‍ തന്നെ വന്നു കണ്ടു!! പിന്നീട് നടന്നത്...എല്ലാം വെളിപ്പെടുത്തി എംടി രമേശ്

അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്

അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്

സ്വകാര്യ മെഡിക്കല്‍ വിദ്യാഭാസ സ്ഥാപനത്തിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ കോഴ വാങ്ങിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി നേതാവായ ആര്‍ എസ് വിമല്‍ വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് 5.60 കോടി രൂപ കൈപറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കോഴ നല്‍കിയിട്ടില്ലെന്ന്

കോഴ നല്‍കിയിട്ടില്ലെന്ന്

എന്നാല്‍ താന്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന പ്രതികരണവുമായി ആര്‍ ഷാജി രംഗത്തുവന്നു. കോഴ വിവാദത്തെ തുടര്‍ന്നു പ്രതിരോധത്തിലായ ബിജെപിക്ക് ആശ്വാസം പകരുന്നതാണ് ഈ പ്രതികരണം.

പരാതി നല്‍കിയില്ല

പരാതി നല്‍കിയില്ല

തന്റെ കൈയില്‍ നിന്നും പണം വാങ്ങി ഏറെ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഷാജി ബിജെപി നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നുവെന്നാണ് വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ താന്‍ ആര്‍ക്കും പരാത നല്‍കിയിട്ടില്ലെന്ന് ഷാജി പറഞ്ഞു.

 രമേശിനെ അറിയില്ല

രമേശിനെ അറിയില്ല

ബിജെപി നേതാവായ എംടി രമേശിനെ തനിക്ക് അറിയില്ലെന്ന് ഷാജി പറഞ്ഞു. ചാനലില്‍ അദ്ദേഹത്തെ കണ്ടു മാത്രമുളള പരിചയമേയുള്ളൂ.

വിനോദിനെ അറിയാം

വിനോദിനെ അറിയാം

അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള ബിജെപിയയുടെ സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദിനെ പരിചയമുണ്ടെന്ന് ഷാജി വ്യക്തമാക്കി.

രമേഷും നിഷേധിച്ചു

രമേഷും നിഷേധിച്ചു

അന്വേഷണ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള എംടി രമേശും തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അടിസ്ഥാനരകഹിതവും വാസ്തവ വിരുദ്ധവുമായ ആരോപണങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

25 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് താനുണ്ടെന്ന് രമേശ് വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണവുമായി വിദൂരബന്ധം പോലുമില്ലെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

English summary
Bjp Medical college scam: College owner response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X