കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജ് കോഴ...ദേശീയ തലത്തില്‍ നടന്ന അഴിമതി!! ബിജെപിയിലെ ഉന്നതര്‍ക്ക് പങ്കുണ്ട്...

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യവ്യാപകരമായ കുംഭകോണമാണിത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. കോഴ ഇടപാടില്‍ സംസ്ഥാനത്തെ മാത്രമല്ല കേന്ദ്രത്തിലെയും ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

അന്ന് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭീകരകാഴ്ച!! നടി പറഞ്ഞത്...എല്ലാം അവരെ അറിയിച്ചു!!അന്ന് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭീകരകാഴ്ച!! നടി പറഞ്ഞത്...എല്ലാം അവരെ അറിയിച്ചു!!

<span class=കേസില്‍ വഴിത്തിരിവായത് ആ ഫോണ്‍ കോള്‍!!! അയാള്‍ പറഞ്ഞത്....ഞെട്ടിക്കുന്ന വിവരങ്ങള്‍!!" title="കേസില്‍ വഴിത്തിരിവായത് ആ ഫോണ്‍ കോള്‍!!! അയാള്‍ പറഞ്ഞത്....ഞെട്ടിക്കുന്ന വിവരങ്ങള്‍!!" />കേസില്‍ വഴിത്തിരിവായത് ആ ഫോണ്‍ കോള്‍!!! അയാള്‍ പറഞ്ഞത്....ഞെട്ടിക്കുന്ന വിവരങ്ങള്‍!!

1

കേന്ദ്രഭരണം ഉപയോഗിച്ചു വലിയ കുംഭകോണം തന്നെയാണ് ബിജെപി നടത്തിയിട്ടുള്ളത്. പാര്‍ട്ടി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരംഗത്തെ മാത്രം പുറത്താക്കിയതു കൊണ്ട് പ്രശ്‌നം തീരില്ല. അഴിമതി നടന്നുവെന്നു തന്നെയാണ് ഈ നടപടിയിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2

ഏഴു കോളേജുകളില്‍ നിന്നായി 10 കോടി രൂപ വീതമാണ് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടത്. വന്‍തോതില്‍ പണം പിരിക്കണമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ തന്നെ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തില്‍ നിന്നും
1200 കോടി പിരിക്കാനാണ് ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതു കൊണ്ടു തന്നെ ദേശീയ തലത്തിലെ തന്നെ വലിയ അഴിമതിയാണിത്. കേന്ദ്രഭരണം ഉപയോഗിച്ച് ബിജെപി നേതാക്കള്‍ ക്രിമിനല്‍ സംഘങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് പെട്രോള്‍ പമ്പ് അനുവദിച്ചത് വഴി ബിജെപി നേതാക്കള്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും കോടിയേരി സൂചിപ്പിച്ചു.

English summary
Medical college scam: Kodiyeri criticize BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X