കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് പണി തുടങ്ങി!! വമ്പന്‍മാര്‍ കുടുങ്ങുമോ ? ബിജെപി ആശങ്കയില്‍....

വിജിലന്‍സ് എസ് പി വിജയകുമാറിനാണ് അന്വേഷണ ചുമതല

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ മെഡിക്കല്‍ കേളേജ് കോഴ വിവാദത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യമറിയിച്ചത്. വിജിലന്‍സ് എസ് പി വിജയകുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. തിരുവന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലറായ സുക്കാര്‍ണോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നടിക്കെതിരായ ആക്രമണം...യുവ നടിയുടെ പങ്ക് ? ദിലീപുമായി അടുത്ത ബന്ധം!! കാവ്യയുമായും...നടിക്കെതിരായ ആക്രമണം...യുവ നടിയുടെ പങ്ക് ? ദിലീപുമായി അടുത്ത ബന്ധം!! കാവ്യയുമായും...

<span class=സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും...." title="സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും...." />സിനിമയില്‍ ഡ്രൈവേഴ്‌സ് ക്ലബ്ബ് (ക്വട്ടേഷന്‍ ടീം)!! തലവന്റെ പേര് ഞെട്ടിക്കും!! പല നടിമാരെയും....

1

മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 5.6 കോടി രൂപ വര്‍ക്കല എസ് ആര്‍ കോളേജ് ഉടമായ ആര്‍ ഷാജിയില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദാണ് പണം കൈപ്പറ്റിയതെന്നും കണ്ടെത്തി. പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. വിനോദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

2

പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ടി രമേശിന്റെ പേരും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ തന്നെ കോഴ വിവാദത്തില്‍പ്പെടുത്തി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് രമേശ്.

English summary
Bjp medical college scam: Vigilence investigation started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X