കമലിനെ ദേശീയത പഠിപ്പിക്കാന്‍ എച്ച് രാജ ! ദേശീയ ഗാന വിവാദം വിടാതെ ബിജെപി

ചെറുപ്പത്തില്‍ തന്നെ ദേശീയത എന്താണെന്ന് പഠിക്കാത്തതിന്റെ പ്രശ്‌നമാണ് കമലിനെന്നാണ് രാജ പറയുന്നത്.

  • Published:
Subscribe to Oneindia Malayalam

കൊച്ചി: ദേശീയ ഗാന വിവാദത്തില്‍ സംവിധായകന്‍ കമലിനെ വിടാതെ പിടികൂടിയിരിക്കുകയാണ് ബിജെപി. ദേശീയ ഗാന വിഷയത്തില്‍ കമല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്തെത്തി.

ചെറുപ്പത്തില്‍ തന്നെ ദേശീയത എന്താണെന്ന് പഠിക്കാത്തതിന്റെ പ്രശ്‌നമാണ് കമലിനെന്നാണ് രാജ പറയുന്നത്. ദേശീയ വിവാദത്തില്‍ സംസ്ഥാനത്ത് കമലിനുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ദേശീയ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

കമലിന്റെ പ്രശ്‌നം ദേശീയ എന്തെന്ന് പഠിക്കാത്തത്

ചെറുപ്പത്തില്‍ തന്നെ ദേശീയത എന്തെന്ന് പഠിക്കാത്തതിന്റെ കുഴപ്പമാണ് കമലിനെന്നാണ് രാജ പറയുന്നത്. ദേശീയ ഗാനത്തെ ആദരിക്കേണ്ടത് ചുമതലയാണെന്നും രാജ.

അമേരിക്കയില്‍ ജീവിക്കാന്‍ പോലും അവകാശമില്ല

ദേശീയതയെ ആദരിക്കാത്തവര്‍ക്ക് അമേരിക്കയില്‍ പോലും ജീവിക്കാന്‍ അവകാശമില്ലെന്ന് രാജ പറയുന്നു. ദേശീയഗാന വിവാദത്തില്‍ കമല്‍ മാപ്പ് പറയണമെന്നും രാജ.

കമല്‍ രാജ്യംവിട്ടുപോകണം

നേരത്തെ കമലിനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണ്‍ രംഗത്തെത്തിയിരുന്നു. ദേശീയത അംഗീകരിക്കാനായില്ലെങ്കില്‍ രാജ്യം വിട്ടു പോകണമെന്നായിരുന്നു വിമര്‍ശനം. എസ്ഡിപിയെ പിന്തുണയ്ക്കുന്ന ആളാണ് കമലെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ദേശീയഗാന വിവാദം

സിനിമാ തീയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച കമല്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് ബിജെപി കമലിനെതിരെ രംഗത്തെത്തിയത്. തീയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു കമലിന്റെ നിലപാട്. ഇതിനു പിന്നാലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയ ഗാനം ആലപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

English summary
bjp national secretary h raja against director kamal.
Please Wait while comments are loading...