കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഓഫീസ് ആക്രമണം: ഐപി ബിനു കസ്റ്റഡിയില്‍..! സിപിഎം സസ്‌പെന്‍ഡ് ചെയ്തു!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാനക്കമ്മറ്റി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ നേതാവുമായ ഐപി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിനും ഉള്‍പ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതികള്‍ ബിജെപി ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ഐപി ബിനുവിനേയും ആക്രമണത്തില്‍ പങ്കുള്ള സിപിഎം പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ദിലീപിനെ പൂട്ടാനുള്ള താക്കോല്‍ കാവ്യയുടെ കയ്യില്‍..! പോലീസ് വല മുറുകുന്നു..! രക്ഷപ്പെടില്ല..?ദിലീപിനെ പൂട്ടാനുള്ള താക്കോല്‍ കാവ്യയുടെ കയ്യില്‍..! പോലീസ് വല മുറുകുന്നു..! രക്ഷപ്പെടില്ല..?

cpim

പുലർച്ചെയാണ് ആക്രമണം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. കയ്യില്‍ വടിയുമായി എത്തിയ അക്രമിസംഘം ബിജെപി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച ബൈക്കിലാണ് സംഘം എത്തിയത്. ഒരു പോലീസുകാരനെ കയ്യേറ്റം ചെയ്യുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസിനകത്ത് ഉള്ളപ്പോഴായിരുന്നു ആക്രമണം. നേരത്തെ ഐപി ബിനുവിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി ഓഫീസിന് നേരെ നടന്ന ആക്രമണം എന്നാണ് കരുതുന്നത്.

English summary
CPM leader IP Binu at Police custody in BJP office attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X