കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപി മോശം; 40 ലക്ഷം പേരെങ്കിലും വേണം: അമിത് ഷാ

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തി എന്നത് മാത്രമായിരുന്നു ആശ്വാസം.

അതുകൊണ്ടെന്താ... നരേന്ദ്ര മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ പോലും ഇടം കണ്ടെത്തിയില്ല. ഒ രാജഗോപാലിനെ ഗവര്‍ണറാക്കും എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നെങ്കിലും അതും നടന്നില്ല. ഇതിന്റെയെല്ലാം കാരണം എന്താണെന്നതിന്റെ സൂചന ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ കേരളത്തിലെത്തിയപ്പോള്‍ തരുന്നുണ്ട്. അംഗത്വ വിതരണത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ് കേരളം എന്നും അമിത് ഷാ പറഞ്ഞതായാണ് വിവരം.

Amit Shah

കേരളത്തില്‍ പാര്‍ട്ടിയുടെ അംഗത്വ പ്രവര്‍ത്തനം തീരെ പോരെന്നാണ് അമിത് ഷായുടെ വിമര്‍ശനം. അംഗങ്ങളുടെ എണ്ണം നാല്‍പത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്തിയാലെ അടുത്ത തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാനാവൂ എന്നാണത്രെ അമിത് ഷായുടെ വിലയിരുത്തല്‍.

പാലക്കാട് നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് അമിത് ഷാ കേരളത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഡിസംബര്‍ 18 ന് രാത്രിയോടെയാണ് ഷാ കേരളത്തിലെത്തിയത്. ഡിസംബര്‍ 19 ന് രാവിലെ പാലക്കാടെത്തി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയവര്‍ക്കുള്ള മെഗാ അംഗത്വ വിതരണ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

English summary
BJP National President criticise Kerala Fraction and demanded a membership boom: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X