കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ അടിത്തറയിളക്കി കേരളം സംഘപരിവാര്‍ കീഴടക്കും..!! തീവ്രഹിന്ദുത്വ അജണ്ട അണിയറയില്‍..!!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: 2019ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍ ശക്തികള്‍. രാജ്യത്തെമ്പാടും വന്‍ മുന്നേറ്റമുണ്ടാക്കിയപ്പോഴും സംഘപരിവാരിന് തൊടാന്‍ പറ്റാത്ത അപൂര്‍വ്വം ചിലയിടങ്ങളിലൊന്നായിരുന്നു കേരളം. ഈ ക്ഷീണം തീര്‍ക്കാനും വരുന്ന തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനും വന്‍ പദ്ധതികളാണ് അമിത് ഷായുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.

Read Also: ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്ത പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം..!! കിട്ടിയത് അഡാറ് പണി..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

സിപിഎമ്മിനെ തകർക്കാൻ

സിപിഎമ്മിന് സ്വാധീനമുള്ള കേരളം, പശ്ചിമ ബംഗാള്‍ തൃപുര പോലുള്ള സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് ഏറെ പിന്നോട്ടടിയുള്ളത്. പക്ഷേ അടുത്തകാലത്തായി പശ്ചിമ ബെംഗാളില്‍ മാറ്റമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി രണ്ടാമതെത്തിയിരുന്നു.

ഇടത് സംസ്ഥാനങ്ങളാണ് ലക്ഷ്യം

ഇതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാനുള്ള വന്‍ പദ്ധതികള്‍ക്കും ബിജെപി തുടക്കം കുറിച്ചു. കേന്ദ്ര മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ബെഗാളില്‍ പര്യടനവും പണിയും തുടങ്ങിക്കഴിഞ്ഞു. ഇതേമട്ടില്‍ തന്നെയാണ് കേരളത്തിലും സംഘപരിവാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

മതേതരത്വം തകർക്കാൻ

കേരളത്തില്‍ ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളാണ്. പക്ഷേ അവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ബിജെപിക്കൊപ്പമുള്ളത്. ഏറിയ പങ്കും സിപിഎം പോലുള്ള മതേതര പാര്‍ട്ടികള്‍ക്കൊപ്പമാണ്. ഈ വലിയ സമൂഹത്തില്‍ ചലനമുണ്ടാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ സിപിഎമ്മിന്റെ അടിത്തറ ഇളക്കാനും.

തീവ്രഹിന്ദുത്വ അജണ്ട

തീവ്രഹിന്ദുത്വ അജന്‍ഡയാണ് സംഘപരിവാര്‍ കേരളത്തിലിറക്കാന്‍ പോകുന്നത്. കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്, അവ ഉയര്‍ത്തിക്കൊണ്ടുവന്ന് ഹൈന്ദവരെ ആകര്‍ഷിക്കുകയെന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് 52 ശതമാനത്തോളം ഹിന്ദുക്കളാണെന്നതാണ് ഇത്തരമൊരു വിദ്യ പരീക്ഷിക്കാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്.

പ്രാദേശിക പ്രശ്നങ്ങൾ ഏറ്റെടുക്കും

ഹിന്ദുക്കള്‍ പ്രദേശികമായി നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക. ഹൈന്ദവ വിഷയങ്ങളില്‍ പ്രചാരണത്തിനായി തീവ്രഹിന്ദുത്വ നിലപാടുകളുള്ള നേതാക്കളെ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളാണ് ആലോചിക്കുന്നത്. അടുത്ത മാസം തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.

അമിത് ഷാ കേരളത്തിലേക്ക്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മെയില്‍ കേരളം സന്ദര്‍ശിക്കുന്നുണ്ട്. മൂന്ന് ദിവസത്തെ അമിത് ഷായുടെ ഈ കേരള സന്ദര്‍ശനത്തോടെയാവും പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക. തീവ്രഹിന്ദുത്വ നിലപാടുകളിലേക്ക് പോകുമ്പോഴും മറ്റു മതങ്ങളെ ആക്രമിക്കില്ല.

വർഗീയത ചിലവാകില്ല

ഉത്തരേന്ത്യയില്‍ മുസ്ലിം സമൂഹത്തെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വര്‍ഗീയ തന്ത്രങ്ങള്‍ കേരളത്തില്‍ ചിലവാകില്ലെന്ന് സംഘപരിവാര്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമതം അടക്കമുള്ള മറ്റു വിഭാഗങ്ങളുമായുള്ള സഖ്യവും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

നവീകരിച്ച തന്ത്രങ്ങൾ

മൂന്ന് ലക്ഷത്തോളം ഹൈന്ദവ വോട്ടുകളുള്ള മലപ്പുറത്ത് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ദയനീയമായാണ് ബിജെപി തോറ്റത്. ബീഫിനെതിരെ അടക്കമുള്ള ബിജെപി നിലപാടുകള്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തില്‍ ഏശുന്നില്ലെന്നതിന് തെളിവാണത്. അതുകൊണ്ടുതന്നെയാണ് സംഘപരിവാര്‍ തന്ത്രങ്ങള്‍ നവീകരിക്കുന്നതും.

English summary
Sanghpariwar has set hardcore Hinduthwa agenda for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X