ജേക്കബ് തോമസ് ജനങ്ങളെ വഞ്ചിക്കുന്നു, പിണറായി നോക്കുകുത്തി,നല്ലത് ഗീത മാത്രം!

സിപിഎം നല്‍കിയ ചുവപ്പുകാര്‍ഡുമായി വിജിലന്‍സ്ഡയറക്ടര്‍ ജേക്കബ് തോമസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും അദ്ദേഹം

  • Published:
Subscribe to Oneindia Malayalam


പാലക്കാട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണണെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് എല്ലാത്തിലും നിയന്ത്രണം നഷ്ടമായെന്ന് സുരേന്ദ്രന്‍ പറയുന്നു. ശക്തനായ ഭരണാധികാരിയാകുമെന്ന് പ്രചരണം നടത്തിയാണ് പിണറായി അധികാരത്തിലേറിയതെന്നും എന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

ജേക്കബ് തോമസ് ജനങ്ങളെ കബളിപ്പിക്കുന്നു

സിപിഎം നല്‍കിയ ചുവപ്പു കാര്‍ഡുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും അദ്ദേഹം.

അഴിമതി അന്വേഷണം ഇല്ലാതാക്കാന്‍

വിജിലന്‍സ് അന്വേഷണം സ്തംഭിച്ചു
ഭരണകൂടത്തെ ഭയപ്പെടുത്തി അഴിമതി അന്വേഷണം ഇല്ലാതാക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. രാഷ്ട്രീയക്കാര്‍ പ്രതികളായ അഴിമതിക്കേസില്‍ അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു.

പിണറായിക്കെതിരെയും ആരോപണം

അഴിമതിയുടെ കാര്യത്തില്‍ പിണറായിയും പ്രതിക്കൂട്ടിലാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങള്‍ അന്വേഷിച്ചാല്‍ പിണറായി വിജയനിലേക്കും നീങ്ങുമെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രശ്‌നം

നികുതി പരിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. തോമസ് ഐസക്കിനെ ധനമന്ത്രി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് സംസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ലെന്നും സുരേന്ദ്രന്‍.

ഗീതാ ഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്

തോമസ് ഐസക്കിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന ഗീത ഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്ന് സുരേന്ദ്രന്‍ പറയുന്നു. ജിഎസ്ടി തടസപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്ര വിരുദ്ധ വികാരം ശക്തിപ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

English summary
bjp state general secretary k surendran criticise vigilance director jacob thomas.
Please Wait while comments are loading...