കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ തൊട്ടു കളിക്കേണ്ട; എന്‍എസ്എസ്സിനെതിരെ ബിജെപി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പു ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. എന്‍എസ്എസ് ആരുടെയും കുടുംബ സ്വത്തല്ലെന്നും സുരേഷ് ഗോപിയെ പുറത്താക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ശാസ്തമംഗലത്തെ വസതിയിലെത്തി സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയ ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും വി.വി രാജേഷുമാണ് എന്‍എസ്എസ്സിനെതിരെ ശക്തമായി പ്രതികരിച്ചത്. എന്‍ എസ്എസ് ആരുടെയും കുടുംബ സ്വത്തല്ല. ആര്‍ക്കും അവിടെ പോകാന്‍ അവകാശമുണ്ട്. പി.ജെ.കുര്യനും കെ.എം മാണിക്കും പെരുന്നയിലെ അടുക്കള വരെ പോകാമെങ്കില്‍ സുരേഷ് ഗോപിക്ക് പൂമുഖം വരെ പോകാമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

suresh-gopi

കോണ്‍ഗ്രസിനുവേണ്ടിയാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് വക്താവിനെപ്പോലെയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ശനിയാഴ്ചയാണ് എന്‍എസ്എസ്സിന്റെ പെരുന്നയിലെ ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നാണംകെടുത്തി ഇറക്കിവിട്ടത്.

ബിജെപിക്കുവേണ്ടിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പു ദിവസം തന്നെ പെരുന്നയിലെത്തിയതെന്നാണ് സുകുമാരന്‍ നായരുടെ വാദം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി നിലനില്‍ക്കുന്ന സംഘടനയല്ല എന്‍എസ്എസ് എന്നും തങ്ങള്‍ക്കൊപ്പം നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പിന്നീട് പ്രതികരിച്ചു.

English summary
BJP supports Suresh Gopi's Perunna visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X