കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സൈന്യത്തിന്റെ പേരിലും ബിജെപി തട്ടിപ്പ്!പണം നഷ്ടമായത് കോഴിക്കോട്ടെ പാവം ബിജെപി പ്രവർത്തകന്

കോഴിക്കോട് പാതിരപറ്റ സ്വദേശിയും ബിജെപി പ്രവർത്തകനുമായ അശ്വന്തിനാണ് പണം നഷ്ടപ്പെട്ടത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കൽ കോഴ വിവാദത്തിൽ ആടിയുലയുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിനെ വെട്ടിലാക്കി കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ബിജെപി നേതാവ് പണം തട്ടിയെന്നാണ് പുതിയ പരാതി.

കണ്ണൂരിലെ കെടി ജലീലായി മൂസാൻകുട്ടി! ലീഗിൽ കൂട്ടരാജി, മുൻ യൂത്ത് ലീഗ് പ്രസിഡന്റടക്കം സിപിഎമ്മിലേക്ക്കണ്ണൂരിലെ കെടി ജലീലായി മൂസാൻകുട്ടി! ലീഗിൽ കൂട്ടരാജി, മുൻ യൂത്ത് ലീഗ് പ്രസിഡന്റടക്കം സിപിഎമ്മിലേക്ക്

ഇത് സംഘപരിവാറിനുള്ള മറുപടി!കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരടക്കം എട്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു...ഇത് സംഘപരിവാറിനുള്ള മറുപടി!കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരടക്കം എട്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു...

കോഴിക്കോട് പാതിരപറ്റ സ്വദേശിയും ബിജെപി പ്രവർത്തകനുമായ അശ്വന്തിനാണ് പണം നഷ്ടപ്പെട്ടത്. ബിജെപി മേഖലാ സെക്രട്ടറിയായ എംപി രാജനാണ് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് അശ്വന്തിൽ നിന്നും 1,40,000 രൂപ തട്ടിയെടുത്തത്. എന്നാൽ കുറേക്കാലം കാത്തിരുന്നിട്ടും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല.

വരൻ താലി ചാർത്തി,തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു! കാരണം കേട്ടാൽ ഞെട്ടും! സംഭവം കൊല്ലത്ത്...വരൻ താലി ചാർത്തി,തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു! കാരണം കേട്ടാൽ ഞെട്ടും! സംഭവം കൊല്ലത്ത്...

സെൻകുമാറും അകത്താകും?വിടാതെ പോലീസ്;മതസ്പർദ്ധ കേസിൽ സെൻകുമാറിന്റെ മൊഴിയെടുത്തു,മുൻ ഡിജിപി പറഞ്ഞത്..സെൻകുമാറും അകത്താകും?വിടാതെ പോലീസ്;മതസ്പർദ്ധ കേസിൽ സെൻകുമാറിന്റെ മൊഴിയെടുത്തു,മുൻ ഡിജിപി പറഞ്ഞത്..

തുടർന്ന് അശ്വന്തും കുടുംബവും ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ബിജെപി നേതൃത്വത്തിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനെ തുടർന്നാണ് അശ്വന്ത് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത കുറ്റ്യാടി പോലീസ് അശ്വന്തിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അധികാരത്തിൽ വന്നതോടെ...

അധികാരത്തിൽ വന്നതോടെ...

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ബിജെപി മേഖലാ സെക്രട്ടറി പാർട്ടി പ്രവർത്തകനായ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയത്.

സൈന്യത്തിൽ ജോലി...

സൈന്യത്തിൽ ജോലി...

സൈന്യത്തിൽ ജോലി കിട്ടാൻ ഒത്താശ ചെയ്യാമെന്ന് വാഗ്ദാനം നൽകിയാണ് ബിജെപി മേഖലാ സെക്രട്ടറി എംപി രാജൻ ബിജെപി പ്രവർത്തകനായ അശ്വന്തിൽ നിന്നും പണം വാങ്ങിയത്.

1,40,000 രൂപ...

1,40,000 രൂപ...

ആകെ 1,40,000 രൂപയാണ് അശ്വന്തിന്റെ കുടുംബം എംപി രാജന് നൽകിയത്. രണ്ട് ഘട്ടമായാണ് പണം നൽകിയതെന്ന് അശ്വന്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ജോലി ലഭിച്ചില്ല...

ജോലി ലഭിച്ചില്ല...

എന്നാൽ ഏറെക്കാലം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് അശ്വന്ത് സംഭവത്തെക്കുറിച്ച് മറ്റു ബിജെപി നേതാക്കളോട് പറയുന്നത്.

നഷ്ടപരിഹാരം...

നഷ്ടപരിഹാരം...

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ മറ്റു ബിജെപി നേതാക്കളും ഇടപെട്ടു. ഒടുവിൽ രണ്ട് ലക്ഷം രൂപ അശ്വന്തിന് നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അന്ന് മറ്റു ബിജെപി നേതാക്കൾ പ്രശ്നം ഒതുക്കിയത്.

പണം ലഭിച്ചില്ല...

പണം ലഭിച്ചില്ല...

എന്നാൽ നഷ്ടപരിഹാരമായി നൽകാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപയും അശ്വന്തിന് ലഭിച്ചില്ല. ഇതോടെയാണ് ബിജെപി നേതൃത്വത്തിന് കുടുംബം നൽകിയത്.

ഒടുവിൽ പോലീസിൽ...

ഒടുവിൽ പോലീസിൽ...

ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് അശ്വന്ത് പോലീസിൽ പരാതി നൽകിയത്.

പോലീസ് കേസെടുത്തു...

പോലീസ് കേസെടുത്തു...

അശ്വന്തിന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് ബിജെപി മേഖല സെക്രട്ടറി എംപി രാജനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് അശ്വന്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

English summary
bjp worker from kozhikode alleges that a bjp leader cheated him and looted money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X