കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; യുവജനോത്സവത്തിനിടെ ഹര്‍ത്താല്‍ തുടങ്ങി

ധര്‍മടത്തിനടുത്ത് ആണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ ചോമന്റവിട എഴുത്താന്‍ സന്തോഷ് ആണ് മരിച്ചത്

Google Oneindia Malayalam News

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 19 വ്യാഴാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആണ് ഹര്‍ത്താല്‍.

ധര്‍മടത്തിനടുത്ത് ആണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ ചോമന്റവിട എഴുത്താന്‍ സന്തോഷ് ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Murder

സന്തോഷിന്റെ അമ്മയും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം നടന്നത്. അതുകൊണ്ട് തന്നെ സംഭവം പുറത്തറിയാന്‍ വൈകി. പോലീസും നാട്ടകാരും ചേര്‍ന്ന് തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് ആയിരുന്നു സന്തോഷ്. ആര്‍എസ്എസ് ശാഖ മുന്‍ മുഖ്യശിക്ഷകും ആയിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തേയും പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുള്ളത്.

സന്തോഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം സിപിഎം ഏരിയ സെക്രട്ടറി നിഷേധിച്ചു. കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും നിഷ്ഠൂരമായ കൊലപാതകത്തില്‍ അപലപിക്കുന്നുവെന്നും ധര്‍മടം ഏരിയ സെക്രട്ടറി കെ മനോഹരന്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും മനോഹരന്‍ വ്യക്തമാക്കി.

English summary
BJP worker murdered in Kannur, party calls for Harthal. State Youth Festival excluded from Harthal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X