കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങൾക്കറിയാം രമേശേട്ടനെ.. എല്ലാം തുറന്ന് പറഞ്ഞ ബിജെപി നേതാവ് എംടി രമേശിന് കട്ടസപ്പോർട്ട്!!

മെഡിക്കൽ കോളജ് അഴിമതിക്കേസിൽ നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞ് ബി ജെ പി നേതാവ് എം ടി രമേശ്.

  • By Kishor
Google Oneindia Malayalam News

മെഡിക്കൽ കോളജ് അഴിമതിക്കേസിൽ നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞ് ബി ജെ പി നേതാവ് എം ടി രമേശ്. വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് എം ടി രമേശ് പറയുന്നത്. മറിച്ച് തെളിഞ്ഞാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും രമേശ് പറയുന്നു.

ഒരു പേടിയും ഇല്ല അല്ലേ.. ദിലീപും നികേഷ്‌കുമാറും തമ്മിലുള്ള പഴയ ഇന്റർവ്യൂ അത്ഭുതമായി ഓടുന്നു, ഇത് മാരകം! വീഡിയോ വൈറലോട് വൈറൽ!!ഒരു പേടിയും ഇല്ല അല്ലേ.. ദിലീപും നികേഷ്‌കുമാറും തമ്മിലുള്ള പഴയ ഇന്റർവ്യൂ അത്ഭുതമായി ഓടുന്നു, ഇത് മാരകം! വീഡിയോ വൈറലോട് വൈറൽ!!

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടുന്നതിനായി കേരള ബി ജെ പിയിലെ നേതാക്കൾ 5.6 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. തന്നെ മെഡിക്കൽ കോളജ് ഉടമ വന്ന് കണ്ടിരുന്നു എന്ന് രമേശ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മനസ് തുറന്ന രമേശിന് കടുത്ത പിന്തുണയാണ് പാര്‍ട്ടി അനുഭാവികൾ നൽകുന്നത്. രമേശിന്റെ പോസ്റ്റും പ്രതികരണങ്ങളും കാണൂ..

രമേശേട്ടൻ പാവാടാ.. ബിജെപി കോഴയ്ക്ക് സോഷ്യൽ മീഡിയയിൽ കിടിലം പൊങ്കാല.. ഫേസ്ബുക്കിൽ സംഘികളെ കാണാനില്ല!!രമേശേട്ടൻ പാവാടാ.. ബിജെപി കോഴയ്ക്ക് സോഷ്യൽ മീഡിയയിൽ കിടിലം പൊങ്കാല.. ഫേസ്ബുക്കിൽ സംഘികളെ കാണാനില്ല!!

25 വർഷമായ പൊതുപ്രവർത്തനം

25 വർഷമായ പൊതുപ്രവർത്തനം

കഴിഞ്ഞ 25 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തിയാണ് ഞാൻ. യുവമോർച്ചയുടെ നിയോജകമണ്ഡലം ഭാരവാഹി മുതൽ വിവിധ ചുമതലകൾ ഏറ്റെടുത്താണ് ഇന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ചുമതലയിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ കാലങ്ങൾ മുഴുവൻ ഏറ്റെടുത്ത ചുമതലകൾ സത്യസന്ധവും സുതാര്യവുമായി ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ആരോടും മുഖം കറുത്ത് സംസാരിച്ചിട്ടില്ല

ആരോടും മുഖം കറുത്ത് സംസാരിച്ചിട്ടില്ല

എന്റെ അടുത്ത് വരുന്നവരോട് അത് പ്രവർത്തകരായാലും, പൊതുജനങ്ങൾ ആയാലും മുഖം കറുത്ത് സംസാരിച്ചിട്ടില്ല. സാധിക്കാവുന്നതാണെങ്കിൽ ചെയ്തുതുകൊടുക്കാൻ ശ്രമിക്കും. കഴിയാത്തതാണെങ്കിൽ നേരിട്ട് തന്നെ പറയും. അതുകൊണ്ട്തന്നെ അവിഹിതമായ ഒരിടപാടും നടത്തേണ്ടി വന്നിട്ടില്ല. - എം ടി രമേശ് ഫേസ്ബുക്കിൽ വികാരാധീനനായി എഴുതുന്നത് ഇങ്ങനെ.

ഇത് ആസൂത്രിത ശ്രമമാണ്

ഇത് ആസൂത്രിത ശ്രമമാണ്

കഴിഞ്ഞ 2 ദിവസങ്ങളായി എന്നെ പരാമർശിച്ചു കൊണ്ടുവരുന്ന വാർത്തകൾ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ്. പരാമർശ വിധേയമായ 2 വിഷയത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരിടപെടലും എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ 3 വർഷത്തെ കേന്ദ്ര ഭരണത്തിൻ കീഴിൽ ശുപാർശയുമായി ഒരു കേന്ദ്രമന്ത്രിയുടെയും ഓഫീസിൽ ഒരു പ്രാവശ്യം പോലും പോയിട്ടുമില്ല. ആവശ്യമായകാര്യങ്ങൾ പാർട്ടീ സംവിധാനത്തിലൂടെ ചെയ്യാൻ മാത്രമെ ശ്രമിച്ചിട്ടുള്ളു.

ഒരാളെ കണ്ടു ഒരാളെ കണ്ടില്ല

ഒരാളെ കണ്ടു ഒരാളെ കണ്ടില്ല

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഉടമയെ ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ല. പാലക്കാട്ടെ കോളേജിന്റെ കാര്യത്തിൽ വന്നു കണ്ട അവസരത്തിൽ തന്നെ എനിക്ക് നിറവേറ്റി തരാൻ കഴിയാത്ത കാര്യമാണെന്ന് ഉടമയോട് വ്യക്കമാക്കുകയും ചെയ്തതാണ് എന്നിട്ടും വസ്തുതുതാവിരുദ്ധമായ ദുഷ്പ്രചരണങ്ങളെ ഉദേശശുദ്ധി എന്തെന്ന് എല്ലാവർക്കും മനസ്സിലാകും. ആത്യന്തികമായ വിജയം സത്യത്തിന് മാത്രമാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതു കൊണ്ട് സത്യത്തിന്റെ പാതയിലൂടെത്തന്നെ മുമ്പോട്ട് പോകും.

രമേശേട്ടനെ ഞങ്ങൾക്കറിയാം

രമേശേട്ടനെ ഞങ്ങൾക്കറിയാം

സത്യത്തിന്റെ പാത വിട്ട് ചേട്ടൻഒരു പ്രവർത്തനവും നടത്തില്ല എന്ന് ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അറിയാം. ചേട്ടന്റെ പേര് എഴുതി കാണിച്ചപ്പോൾ തന്നേ ഞങ്ങൾ പറഞ്ഞു ഇതു പോലുള്ള കാര്യത്തിൽ ചേട്ടൻ ഇടപെടില്ല എന്ന് എല്ലാം തെളിയിക്കപ്പെടണം ചേട്ടന്റെ നിരപരാധിത്വം എല്ലാ ജനതയ്ക്കും മനസിലാകണം സത്യം എപ്പോഴും വിജയിക്കും ഭാരത് മാതാ കീ ജയ്. - രമേശിൻറ പോസ്റ്റിൽ കണ്ട ഒരു കമന്റ്.

ആരാണ് പിന്നിൽ

ആരാണ് പിന്നിൽ

എം ടി രമേശ് എന്ന കളങ്കമില്ലാത്ത രാഷ്ട്രീയ നേതാവിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനമില്ലാത്തതും പൊള്ളയായതുമാണ്. രമേശ് ചേട്ടനെ പോലെ പോലെയുള്ള സംശുദ്ധരായ ബി ജെ പി നേതാക്കൾക്ക് വർധിച്ചു വരുന്ന ജന പിന്തുണയും മറ്റും കണ്ട് വിറളി പൂണ്ടവരാണ് ഇതിനു പിന്നിൽ. ഇദ്ദേഹത്തെ പോലെയുള്ള ജനപിന്തുണയുള്ളവരുടെ രാഷ്ട്രീയ പ്രതിശ്ചായക്ക് മങ്ങൽ ഏൽപ്പിക്കാനുള്ള കുൽസിത ശ്രമങ്ങളെ ചെറുക്കേണ്ടത് തന്നെയാണ്.

ഒരു ശുദ്ധികലശം വേണം

ഒരു ശുദ്ധികലശം വേണം

കേരള ബിജെപി ഘടകത്തിൽ ഒരു വൻ ശുദ്ധീകരണം അനിവാര്യമായിരിക്കുന്നു . പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോ ഇതെല്ലാം പുറത്തു കൊണ്ടുവന്നത്. ആയതിനാൽ ആ പാർട്ടിയേയും പാർട്ടിയുടെ ഇപ്പോളത്തെ സംസ്ഥാന അദ്ധ്യക്ഷനേയും അഭിനന്ദിക്കുന്നു. അഴിമതിക്കാരെയും തൊഴുത്തിൽ കുത്തുകാരെയും ഒരേ പോലെ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങളുണ്ട് ഒപ്പം

ഞങ്ങളുണ്ട് ഒപ്പം

ബി ജെ പി അനുഭാവികൾക്കും പ്രവർത്തകർക്കും അറിയാം എം ടി രമേശ് ജിയെ. അറിയാത്തവർ പറയുന്നതിനെ ആരും ഗൗനിക്കേണ്ട ആവശ്യം ഇല്ല. ഇനിയും ശക്തമായി മുന്നോട്ടു പോകുക. വിശ്വവിജയി ആയി ഭാരതം മാറുമ്പോൾ അമരക്കാർ ആയി മുന്നിൽ നിൽക്കാൻ എന്നും ഉണ്ടാകേണ്ട ഞങ്ങളുടെ നേതാക്കളെ ഞങ്ങൾക്ക് അറിയാം. എന്നും ഉണ്ടാകും ഞങ്ങൾ ഒക്കെ ഒപ്പം. - ഇങ്ങനെ പോകുന്നു പാർട്ടി അനുഭാവികളുടെ പ്രതികരണങ്ങൾ.

English summary
BJP State Secretary MT Ramesh speaks about alleged Medical college scam in Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X