ചുവന്ന മുണ്ടല്ല... അനാശാസ്യമാണ് വിഷയം; ദിവസങ്ങള്‍ക്ക് ശേഷം ബിജെപിയുടെ വിശദീകരണം വന്നു

തെയ്യം കാണാനാണ് രാത്രിയില്‍ അവിടെ എത്തിയതെന്നാണ് ചെറുപ്പക്കാര്‍ ആരോപിച്ചത്. എന്നാല്‍ ആ നാട്ടില്‍ അന്ന് അങ്ങനെ ഒരു തെയ്യമേ ഉണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് അവകാശപ്പെടുന്നു.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കാസര്‍കോട്: ചുവന്ന മുണ്ടുടുത്തതിന് യുവാക്കളെ ആക്രമിച്ചെന്ന ആരോപണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ബിജെപി രംഗത്തെത്തി. യുവാക്കള്‍ വന്നത് അനാശാസ്യത്തിനാണെന്നും തെയ്യം കാണാനല്ലായിരുന്നെന്നും ബിജെപി ജല്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. ചിലയാളുകള്‍ ഹീറോയാകാന്‍ വേണ്ട്ി ഒരുക്കിയ തിരക്കഥയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

തെയ്യം കാണാനാണ് രാത്രിയില്‍ അവിടെ എത്തിയതെന്നാണ് ചെറുപ്പക്കാര്‍ ആരോപിച്ചത്. എന്നാല്‍ ആ നാട്ടില്‍ അന്ന് അങ്ങനെ ഒരു തെയ്യമേ ഉണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് അവകാശപ്പെടുന്നു. നിഷ്‌കളങ്കമായി നല്ല ഉദ്ദേശത്തോടുകൂടിയാണ് അവരവിടെ എത്തിയത് എന്നും വിശ്വസിക്കുന്നില്ല. അന്വേഷിച്ച് അറിഞ്ഞിടത്തോളം അനാശാസ്യവുമായി ബന്ധപ്പെട്ട് എത്തിയയാളുകളെ നാട്ടുകാര്‍ ചോദ്യംചെയ്തതാണ് സംഭവം എന്നും ശ്രീകാന്ത് പറഞ്ഞു.

ബിജെപിയെ പഴിചാരുന്നു

ഈ സംഭവത്തില്‍ അകാരണമായി ബിജെപിയെ പഴിചാരാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.

 

സിപിഎം പെട്ടുപോയി

അനുവദിക്കാന്‍ കഴിയാത്ത കാര്യങ്ങളെ ചോദ്യം ചെയ്തവരെ കുടുക്കാനുള്ള കുബുദ്ധിയാണ് ഈ വിവാദത്തിന് പിന്നില്‍. അറിഞ്ഞോ അറിയാതെയോ സിപിഎം ഇതില്‍ പെട്ടുപോയി.

 

ഇത് ചേര്‍ന്നതല്ല

കാളപെറ്റുവെന്ന് കേള്‍ക്കുമ്പോളേ കയറെടുക്കുന്ന ഈ സമീപനം സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ലെന്നും ശ്രീകാന്ത് പറഞ്ഞു.

 

വ്യക്തി സ്വാതന്ത്ര്യം

ആളുകള്‍ വിവിധ നിറത്തിലുള്ള മുണ്ട് ധരിക്കാറുണ്ട്. ചുവന്ന മുണ്ടോ കാവിമുണ്ടോ ധരിക്കുന്നത് ഓരോ ആളുകളുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ബിജെപി ആളല്ല, അഭിപ്രായം പറഞ്ഞിട്ടുമില്ല. ഇതാണ് ഇക്കാര്യത്തിലെ ബിജെപി നിലപാടെന്നും ശ്രീകാന്ത് വ്യക്തമാക്കി.

 

മുണ്ട് കമ്പനിയില്‍ നിന്നും കമ്മീഷന്‍ പറ്റി

മുണ്ടുകമ്പനികളുടെ പരസ്യത്തിന് വേണ്ടിയാണ് ചുവന്ന മുണ്ടുടുത്തുള്ള സമരം സിപിഎം സംഘടിപ്പിച്ചത്്. ഇതില്‍ സിപിഎം നേതാക്കള്‍ മുണ്ടുകമ്പനികളില്‍ നിന്ന് കമ്മീഷന്‍ പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആരോപിച്ചു.

 

മാധ്യമ വിദ്യാര്‍ത്ഥിനി

കഴിഞ്ഞയാഴ്ചയാണ് കാഞ്ഞങ്ങാട് പറക്കളായിയില്‍ മാധ്യമ വിദ്യാര്‍ത്ഥിനി അടക്കമുളഅള യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്.

 

നാല് പേരെ ആക്രമിച്ചിരുന്നു

കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് മുപ്പതംഗ സംഘം ആക്രമിച്ചത്.

 

English summary
BJP's statement about Kasargod red dothi issue
Please Wait while comments are loading...