കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലേക്ക് എത്തിയത് 59 കോടി, പിന്നില്‍ വമ്പന്‍ സ്രാവുകള്‍‍?

കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലേക്കെത്തിയത് കോടികള്‍. 59 കോടി രൂപ എത്തിയത് ബള്‍ഗേറിയയില്‍ നിന്ന്. കൊച്ചി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : ഇല്ലാത്ത കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 59കോടിയുടെ കള്ളപ്പണം. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം നടന്നിരിക്കുന്നത്. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്കാണ് 59 കോടി എത്തിയിരിക്കുന്നത്.

ബള്‍ഗേറിയയില്‍ നിന്നാണ് പണം എത്തിയിരിക്കുന്നത്. ഭക്ഷ്യ എണ്ണ കയറ്റുമതിയുടെ പേരിലാണ് പണം എത്തിയത്. സംഭവത്തില്‍ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു.

 കള്ളപ്പണം എന്ന് സംശയം

കള്ളപ്പണം എന്ന് സംശയം

ബള്‍ഗേറിയയിലെ 'സ്വസ്ത ഡി' എന്ന കമ്പനിയില്‍ നിന്നാണ് ജോസ് ജോര്‍ജിന്‍റെ വെല്ലിങ്ടണിലുള്ള എസ്ബിഐ അക്കൗണ്ടിലേക്ക് പണം എത്തിയത്. ജൂലൈയിലാണ് പണം എത്തിയിരിക്കുന്നത്. പണമെത്തി 15 ദിവസത്തിനുള്ളില്‍ 29.5 കോടിയോളം രൂപ പിന്‍വലിക്കുകയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.

അസാധാരണ ഇടപാടുകളില്‍ സംശയം

അസാധാരണ ഇടപാടുകളില്‍ സംശയം

പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ബാങ്കില്‍ ചില രേഖകള്‍ ജോസ് ജോര്‍ജ് കൈമാറിയിരുന്നു. പഞ്ചസാര, സൂര്യകാന്തി എണ്ണ എന്നിവയുടെ കയറ്റുമതിയിലൂടെയാണ് പണം ലഭിച്ചതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കസ്റ്റംസിന്റെ പരിശോധനയില്‍ ഇത്തരത്തിലൊരു കയറ്‌റുമതി നടന്നിട്ടില്ലെന്ന് വ്യക്തമായി. പണമെത്തിയതിന് പിന്നാലെയുണ്ടായ അസാധാരണ ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണോ എന്നും സംശയമുണ്ട്.

പരാതി നല്‍കാതെ കമ്പനി

പരാതി നല്‍കാതെ കമ്പനി

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ജോസ് ജോര്‍ജിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ കയറ്റുമതിയുടെ പേരില്‍ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ബള്‍ഗേറിയന്‍ കമ്പനി വിസമ്മതിച്ചതും സംശയമുണ്ടാക്കിയിരിക്കുകയാണ്. അന്വേഷണത്തോട് കമ്പനി സഹകരിക്കുന്നില്ലെന്നാണ് വിവരം.

വ്യാജ രേഖ ചമച്ചതിന് കേസ്

വ്യാജ രേഖ ചമച്ചതിന് കേസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസിന് ജോസ് ജോര്‍ജ് നല്‍കിയത് വ്യാജ രേഖകളാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വ്യാജ രേഖ ചമയ്ക്കലിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിദേശത്തുളള ആരുടെയോ പണം വ്യാജ കയററുമതി ഇടപാട് നടത്തി ഇയാള്‍ രാജ്യത്തേക്ക് എത്തിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

 അന്വേഷണ ഏജന്‍സികള്‍ പക തീര്‍ക്കുന്നു

അന്വേഷണ ഏജന്‍സികള്‍ പക തീര്‍ക്കുന്നു

അതേസമയം തന്റെ അക്കൗണ്ടിലുള്ളത് കള്ളപ്പണമല്ലെന്ന് ജോസ് ജോസഫ് പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. അന്വേഷണ ഏജന്‍സികള്‍ തന്നോട് പക തീര്‍ക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നു.

English summary
Black money from bulgria to kochi, reached 59 crores. Kochi police started investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X