കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ വശീകരിച്ച് നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിലിങ്; 7 പേര്‍ പിടിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: പുരുഷന്മാരെ വശീകരിച്ച് ബ്ലാക്ക് മെയിലിംങ് നടത്തുന്ന ഏഴ് പേരെ പോലീസ് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. പുരുഷന്മാരെ വശീകരിച്ച് നഗ്ന ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിലിങിലൂടെ ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച മുന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.

കൊല്ലം സ്വദേശിയായ വികാസ് ഭവന്‍ സര്‍ക്കാര്‍ ജീവനക്കാരനെ നഗ്നയായ സ്ത്രീകൊപ്പം വിവസ്ത്രനാക്കി നിറുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കേസിലാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുമാരപുരത്തെ വാടക വീട്ടില്‍ വിളിച്ചു വരുത്തി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നട്ടിയ റെയിഡിലാണ് ഇവര്‍ അറസ്റ്റിലായത്.

Thiruvananthapuram

കൊല്ലം സ്വദേശികളായ യുവതികള്‍ ടെയിനില്‍ വെച്ചാണ് വികാസ് ഭവന്‍ ജീവനക്കാരനെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫഌറ്റിലേക്ക് ക്ഷണിക്കുകയും ഇയാളെ നഗ്നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. അതിന് ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ വാട്‌സ് ആപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് സംഘം പേഴ്‌സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. നാല് ലക്ഷം രൂപ തരാതെ മുറി വിട്ട്് പുറത്തു പോകാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ബന്ധുവിനെയും സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണം ഉടന്‍ വേണമെന്ന് സുഹൃത്തുക്കളോട് ആവശ്യപെട്ടതോടെ അവര്‍ കാരണങ്ങള്‍ തിരക്കുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് പണം കൈമാറുന്നതിനിടയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയതത്. എക്‌സിക്യൂട്ടീവ് സ്റ്റൈലില്‍ വേഷവിധാനം ചെയ്ത് നടക്കുന്ന ഇവര്‍ സമാന രീതിയില്‍ നിരവധി പേരെ തട്ടിപ്പിന് വിധേയരാക്കിയതായി സൂചനയുണ്ട്.

English summary
Blackmailing case; Seven persons arrested at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X