കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ രക്തത്തുള്ളികൾ..!! ഭക്തർ ഭീതിയിൽ...!!! ദുരൂഹം !!!

  • By Anamika
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തിലെ പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് തിരുവാഭരണ മോഷണത്തിന്റെ പേരിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കാണിക്ക വഞ്ചിയില്‍ നിന്നും തിരുവാഭരണം കണ്ടെത്തി. അതിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ മറ്റൊരു ദുരൂഹ സംഭവം കൂടി നടന്നിരിക്കുന്നത്. ഇതോടെ വിശ്വാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഗര്‍ഭിണി..!! സന്തോഷം വെറും 10 മിനുറ്റ് മാത്രം..!! നടന്നത് ഞെട്ടിക്കും.മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ഗര്‍ഭിണി..!! സന്തോഷം വെറും 10 മിനുറ്റ് മാത്രം..!! നടന്നത് ഞെട്ടിക്കും.

 ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!! ദുബായില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ നടന്നത്...!! യുവതിയെ വേലക്കാരന്‍ കൊന്ന ശേഷം..!!!

ചുറ്റമ്പലത്തിൽ രക്തം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അടുത്തിടെ നടക്കുന്ന സംഭവങ്ങള്‍ ദുരൂഹമാണ്. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള തിരുവാഭരണം കാണാതായത് തന്നെ വിശ്വാസികളെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രം അടച്ചിട്ടു

ദുരൂഹമായ സംഭവത്തിന് ശേഷം ക്ഷേത്രം അഞ്ച് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രത്തിനകത്ത് എങ്ങനെ രക്തം വന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്ന് രാവിലെ നടതുറന്ന് ആളുകള്‍ ദര്‍ശനത്തിനായി എത്തിയതിന് പിന്നാലെയാണ് രക്തത്തുള്ളികള്‍ കണ്ടെത്തിയത്.

വിശ്വാസികൾ ആശങ്കയിൽ

ക്ഷേത്രദര്‍ശനത്തിന് എ്ത്തിയ ആരുടെയെങ്കിലും കാലിലെ വെരിക്കോസ് വെയിന്‍ പൊട്ടിയതോ മറ്റോ ആണോ രക്തത്തുള്ളിയുണ്ടാവാന്‍ കാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തടുത്ത് രണ്ട് ദുരൂഹ സംഭവങ്ങള്‍ ഉണ്ടായത് വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

വിലപിടിപ്പുള്ള ആഭരണം

അപൂര്‍വ രത്‌നം പതിപ്പിച്ച ക്ഷേത്രത്തിലെ തിരുവാഭരണം കഴിഞ്ഞ മാസമാണ് കാണാതായത്. തിരച്ചിലിനിടെ രണ്ട് വട്ടം കാണിക്ക തുറന്ന് പരിശോധിച്ചിരുന്നുവെങ്കിലും അപ്പോഴോന്നും ആഭരണം കണ്ടെത്തിയിരുന്നില്ല. ഏകദേശം പന്ത്രണ്ട് പവനോളമാണ് ആഭരത്തിന്റെ തൂക്കം.

കാണിക്കവഞ്ചിയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണിക്കവഞ്ചി തുറന്ന് എണ്ണുമ്പോഴാണ് ഉള്ളില്‍ നിന്നും കാണാതായ തിരുവാഭരണം ലഭിച്ചത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു തിരുവാഭരണം. പതക്കവും മാലയും വേര്‍പ്പെടുത്തിയ ശേഷം കാണിക്കയില്‍ നിക്ഷേപിച്ച നിലയിലാണ് ആഭരണം കണ്ടെത്തിയത്.

ജീവനക്കാരെ സംശയം

സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരിലേക്ക് പോലീസ് അന്വേഷണം നീണ്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ നാല് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യും. തിരുവാഭരണത്തിലെ മാലയും പതക്കവും കാണിക്കവഞ്ചിയിലിട്ടത് പിടിക്കപ്പെടുമെന്ന പേടിയെ തുടര്‍ന്നാണെന്നാണ് പോലീസ് സംശയിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്നു

ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പതക്കം കണ്ടെത്തിയ കാണിക്കവഞ്ചിക്ക് സമീപം ക്യാമറയില്ല. ഇക്കാര്യം അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ക്രൈം ബ്രാഞ്ചും ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.

English summary
Blood stains have founded inside Ambalappuzha Sreekrishna Swami Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X