കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹത ഇനിയും ബാക്കി... ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Google Oneindia Malayalam News

കൊച്ചി: ഒമാനില്‍ കുത്തേറ്റ് മരിച്ച ചിക്കുവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഒമാന്‍ എയര്‍വേസിന്റെ വിമാനത്തില്‍ തിങ്കളാഴ്ച ഏഴുമണിയോടെയാണ് മൃതദേഹം നെടുമ്പാശേരിയില്‍ എത്തിച്ചത്. മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. അങ്കമാലി കറുകുറ്റി സ്വദേശിയായ ചിക്കു ആഞ്ഞിലപറമ്പില്‍ ലിന്‍സന്റെ ഭാര്യയാണ്. മൃതദേഹം അങ്കമാലിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെക്കും. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തും.

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമീപത്തെ ഫഌറ്റില്‍ താമസിക്കുന്ന പാകിസ്താനിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.

oman-nurse-1

ഫഌറ്റിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ചിതക്കുവിനെ ആദ്യമായി കണ്ടത് ഭര്‍ത്താവ് ലിന്‍സനാണ്. ലിന്‍സനും ചിക്കുവും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഒമാനില്‍ പോലീസ് കസ്റ്റഡിയിലായതിനാല്‍ ലിന്‍സന് നാട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ലിന്‍സന്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് നാട്ടിലെത്താന്‍ സാധിക്കാത്തതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ലിന്‍സനെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരമാവധി ശ്രമിച്ചിരുനെന്നും വിടുത്ത നിയമം മൂലമാണ് നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
Body of murdered nurse arrives from Oman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X