കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് വീണ്ടും ബോംബേറ്! സായുധസേനയെ വിന്യസിച്ചു,ബൈക്ക് യാത്രയ്ക്ക് നിരോധനം;ഇന്ന് സമാധാന യോഗം

സംഘർഷങ്ങളെ തുടർന്ന് ജില്ലയിൽ കൂടുതൽ സായുധ പോലീസിനെ വിന്യസിച്ചു.നഗരത്തിലും ഗ്രാമങ്ങളിലുമായി നാലു കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷത്തിന് അയവില്ല. കുറ്റ്യാടി തൊട്ടിൽപ്പാലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് വാഴച്ചാലിൽ പ്രദീപന്റെ വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

അതേസമയം, തുടർച്ചയായ സംഘർഷങ്ങളെ തുടർന്ന് ജില്ലയിൽ കൂടുതൽ സായുധ പോലീസിനെ വിന്യസിച്ചു. സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നഗരത്തിലും ഗ്രാമങ്ങളിലുമായി നാലു കമ്പനി സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.

kozhikode

വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിലാണ് സായുധസേന തമ്പടിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ അര്‍ദ്ധരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ അക്രമസംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ജൂൺ 12 തിങ്കളാഴ്ച വൈകീട്ട് കളക്ടറുടെ ചേംബറിൽ നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറിയുകയും ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വധിക്കാനും ശ്രമമുണ്ടായി. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസും അക്രമികൾ തകർത്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സിപിഎം,ബിജെപി ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി.

English summary
bomb attack against bjp worker's home in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X