കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണത്തിനായി എടിഎം കൗണ്ടര്‍ ബോംബ് വെച്ച് തകര്‍ത്തു, സംഭവം ആലുവയില്‍

  • By Neethu
Google Oneindia Malayalam News

ആലുവ: മോഷണം ലക്ഷ്യമിട്ടുക്കൊണ്ട് ആലുവയിലെ എടിഎം കൗണ്ടര്‍ ബേംബ് വെച്ച് തകര്‍ത്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപം ആലുവയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ആണ് സ്‌ഫോടനത്തില്‍ തകര്‍ത്തത്.

ഭാവിയില്‍ നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍ഭാവിയില്‍ നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. അജ്ഞാതന്‍ എടിഎം കൗണ്ടറില്‍ പ്രവേശിച്ച് സ്‌ഫോടക വസ്തു വെച്ച് തീ കൊള്ളുത്തുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് എത്തിയതിനാല്‍ മുഖം വ്യക്തമല്ല.

atm

സ്‌ഫോടക വസ്തുവിന് തീ കൊളുത്തിയ ശേഷം ഇയാള്‍ ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിന്റെ ചില്ലുകള്‍ തകരുകയും എടിഎം മെഷീന്‍ തകരാറില്‍ ആവുകയും ചെയ്തു. എന്നാല്‍ പണം എടുക്കുന്നതിന് ഇയാള്‍ക്ക് സാധിച്ചില്ല.

ബെംഗളൂരു: ജീവനക്കാരിയെ പീഡിപ്പിച്ച മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍ബെംഗളൂരു: ജീവനക്കാരിയെ പീഡിപ്പിച്ച മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാത്രി പെട്രോളിംഗിന് എത്തിയ പോലീസുക്കാരാണ് സംഭവം കണ്ടത്. പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. എടിഎം കൗണ്ടറുകളില്‍ മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്‌ഫോടനം നടത്തുന്നത് ആദ്യമായാണ് സംഭവിക്കുന്നത് എന്ന് പോലീസ് പറയുന്നു. പ്രതിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

English summary
Bomb blast in aluva sbi atm counter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X