കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പീൽ അനുവദിക്കരുതെന്ന് പറയുന്നവർ ഇതൊന്ന് കേൾക്കൂ; അപ്പീലുമായി എത്തി ഒന്നാം സ്ഥാനം

പാലക്കാട് നിന്ന് അപ്പീലുമായി മത്സരിക്കാനെത്തിയ ആദിത്യനാണ് കഥകളി മത്സരത്തിൽ ഒന്നാമതെത്തിയത്.

  • By മരിയ
Google Oneindia Malayalam News

കണ്ണൂര്‍: അപ്പീലുകളുടെ ഒഴുക്കാണ് കണ്ണൂര്‍ കലോത്സവത്തില്‍. ഇത് കാരണം മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകുന്നു എന്നാണ് പ്രധാന പരാതി. അപ്പീലുകള്‍ കുറയ്ക്കാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ തന്നെ പരിഷ്‌ക്കരണം ഏര്‍പ്പെടുത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. അപ്പീലുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിന് മുമ്പ് ഇതൊന്ന് കേള്‍ക്കണം.

Kadhakali

അന്‍പത്തിയേഴാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് പാലക്കാട്ടെ ആദിത്യനാണ്. അപ്പീലിലൂടെയാണ് ആദിത്യന്‍ മത്സരത്തിന് എത്തിയത്. ജില്ലയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ആദിത്യന്‍. നന്നായി കളിച്ചു എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ഹയര്‍ അപ്പീലിന് പോയി. എന്നാല്‍ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് കോടതി വഴി സംസ്ഥാന തലത്തില്‍ മത്സരിക്കാനുള്ള അനുമതി തേടിയത്. കോടതി വിധിയോടെയാണ് ആദിത്യന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ എത്തിയത്.

കണ്ണൂരിലെ നിറഞ്ഞ സദസ്സിന് മുമ്പില്‍ കിര്‍മീരവധമാണ് ആദിത്യന്‍ ആടിയത്. ഫലപ്രഖ്യാപനം വന്നപ്പോള്‍ ആദിത്യന് ഒന്നാം സ്ഥാനവും എ ഗ്രേഡും. ആദിത്യന്‌റെ പ്രയത്‌നത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് കഥകളി കലാകാരന്‍ കൂടിയായ അച്ഛ കലാമണ്ഡലം നാരായണന്‍കുട്ടി പറഞ്ഞു.

English summary
Boy participated with court appeal got first prize in HS Kadhakali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X