കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സര്‍വ്വകലാശാലയിലും വന്‍ അഴിമതി, കൈക്കൂലി ദൃശ്യങ്ങള്‍ പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് ആരോഗ്യ മേഖലിലെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ച കേരള ആരോഗ്യ സര്‍വ്വകലാശാലയിലും വന്‍ അഴിമതി. സര്‍വ്വകലാശാല രജിസ്റ്റര്‍ തന്നെ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രജിസ്ട്രാര്‍ ഡോ വി ഐപ്പ് വര്‍ഗ്ഗീസ് ആണ് കുടുങ്ങിയത്.

മാതൃഭൂമി ന്യൂസ് ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലാണ് രജിസ്ട്രാര്‍ കുടുങ്ങിയത്. പണമെടുത്ത് പോക്കറ്റില്‍ ഇടുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു.

Bribe

സര്‍വ്വകലാശാലയിലെ മെഡിക്കല്‍ ജേര്‍ണലിന്റെ അച്ചടിയുമായി ബന്ധപ്പെട്ട കരാറിന് വേണ്ടി എന്ന പേരിലാണ് ചാനല്‍ ലേഖകകന്‍ രജിസ്ട്രാറെ ബന്ധപ്പെട്ടത്. ചെന്നൈ കേന്ദ്രീകരിച്ച് ഒരു സ്ഥാപനത്തിന്റെ പേരില്‍ ആയിരുന്നു ഇത്.

അങ്ങനെ ഒരു സ്ഥാപനം ഉണ്ടോ എന്ന് പോലും രജിസ്ട്രാര്‍ പരിശോധിച്ചില്ല. മറിച്ച് മെഡിക്കല്‍ ജേര്‍ണലിന് പകരം മറ്റൊരു കരാര്‍ നല്‍കാമെന്ന വാഗ്ദാനം ആണ് നല്‍കിയത്. ഉത്തരക്കടലാസും മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും അച്ചടിക്കാനുള്ള കരാര്‍ നല്‍കാമെന്നായിരുന്നു രജിസ്ട്രാറുടെ വാഗ്ദാനം. മെഡിക്കല്‍ ജേര്‍ണല്‍ സംബന്ധിച്ച കരാര്‍ പ്രായോഗികമല്ലെന്ന് പറഞ്ഞാണ് രജിസ്ട്രാര്‍ പുതിയ ഇടപാടിന് വഴി തുറന്നത്.

ഒരു ലക്ഷം രൂപ നല്‍കിയതില്‍ അമ്പതിനായിരം രൂപ എടുത്ത് ഡോ ഐപ്പ് വര്‍ഗ്ഗീസ് പാന്റിന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് ചനല്‍ പുറത്ത് വിട്ടത്.

വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവം ഇടപെട്ടിട്ടുണ്ട്. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു.

English summary
Bribery in Kerala University of Health Science, string operation video revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X