കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ടീച്ചര്‍ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചു... കാരണം?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ടീച്ചറോട് ഇംഗ്ലീഷുകാര്‍ക്ക് എന്താണ് പ്രശ്‌നം? എന്തായാലും ടീച്ചര്‍ക്ക് യുകെ വിസ നിഷേധിച്ചിരിയ്ക്കുകയാണ്.

ഹിന്ദു ഐക്യവേദിയുടെ ബ്രിട്ടനിലെ ശാഖ സംഘടിപ്പിയ്ക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട വ്യക്തിയായിരുന്നു കെപി ശശികല. എന്നാല്‍ ചിലര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് വിസ നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

KP Sasikala

കെപി ശശികല കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ പ്രധാന പ്രഭാഷകരില്‍ ഒരാളാണ്. വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞതാണ് ഇവരുടെ പ്രസംഗങ്ങള്‍ എന്ന് ആക്ഷേപമുണ്ട്. ഈ പ്രസംഗങ്ങളുടെ പരിഭാഷയടക്കം ബ്രിട്ടനിലെ അധികൃതര്‍ക്ക് പരാതിക്കാര്‍ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ശശി കലയ്‌ക്കൊപ്പം ബ്രിട്ടനില്‍ എത്താനിരുന്ന പ്രഭാഷകന്‍ ഗോപാലകൃഷ്ണനും വിസ നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്കും ഇന്ത്യന്‍ എംബസിയ്ക്കും ശശികലയെ സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടത്രെ.

പണ്ട് ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നരേന്ദ്ര മോദിയ്ക്ക് അമേരിയ്ക്ക വര്‍ഷങ്ങളോളം വിസ നിഷേധിച്ചിരുന്നു. പിന്നീട് വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റതിന് ശേഷമാണ് മോദിയ്ക്ക് അമേരിയ്ക്ക വിസ അനുവദിച്ചത്.

ലണ്ടനില്‍ ഇതിന് സമാനമായി മറ്റൊരു മത വക്താവും വിലക്ക് നേരിടുന്നുണ്ട്. 2010 ലണ്ടന്‍ സന്ദര്‍ശിയ്ക്കാനിരുന്ന മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനാണ് അന്ന് വിസ നിഷേധിച്ചത്.

English summary
Reports say that Britain denied Visa for Hindu Aikya Vedi Chairperosn KP Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X