കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരെയും കടത്തിവെട്ടി ബിഎസ്എന്‍എല്‍!ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ പണമിടപാട് നടത്താം...

മോബി ക്യാഷ് മൊബൈല്‍ വാലറ്റ് പദ്ധതിയാണ് എസ്ബിഐയുടെ സഹകരണത്തോടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഇല്ലാത്തവര്‍ക്ക് ക്യാഷ്‌ലെസ് പണമിടപാട് നടത്താന്‍ സഹായിക്കുന്ന പദ്ധതിയുമായി ബിഎസ്എന്‍എല്‍. സാധാരണ മൊബൈല്‍ ഫോണുകളിലൂടെ പണമിടപാട് നടത്താനാവുന്ന മോബി ക്യാഷ് മൊബൈല്‍ വാലറ്റ് പദ്ധതിയാണ് എസ്ബിഐയുടെ സഹകരണത്തോടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളിലൂടെ മോബി ക്യാഷ് വാലറ്റിലേക്ക് പണമടയ്ക്കാം. ഇങ്ങനെ മോബി ക്യാഷ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് ശേഷം, ബിഎസ്എന്‍എല്‍ നല്‍കിയിട്ടുള്ള നമ്പറിലേക്ക് വിളിക്കണം. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിവിധ സേവനങ്ങളുടെ വിശദാംശങ്ങള്‍ മൊബൈല്‍ സ്‌ക്രീനില്‍ തെളിയും. പിന്നീട് നമുക്ക് ആവശ്യമുള്ള ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് പണമിടപാട് നടത്താം. ഓരോ ഇടപാടിനും നിശ്ചിത ശതമാനം സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

മൊബൈല്‍ വാലറ്റ്...

മൊബൈല്‍ വാലറ്റ്...

എസ്ബിഐയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ മോബി ക്യാഷ് മൊബൈല്‍ വാലറ്റ് പദ്ധതി അവതരിപ്പിക്കുന്നത്. പദ്ധതിയുടെ കേരള സര്‍ക്കിളിലെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.

സ്മാര്‍ട്ട് ഫോണും വേണ്ട...

സ്മാര്‍ട്ട് ഫോണും വേണ്ട...

മോബി ക്യാഷ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ടും ഫോണും വേണ്ട എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാധാരണ മൊബൈല്‍ ഫോണിലൂടെയും മോബി ക്യാഷ് വഴി പണമിടപാടുകള്‍ നടത്താം.

ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമില്ല...

ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമില്ല...

മോബി ക്യാഷ് വഴി പണമിടപാട് നടത്താന്‍ ഉപഭോക്താവിന് സ്വന്തം ബാങ്ക് അക്കൗണ്ട് വേണമെന്നും നിര്‍ബന്ധമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

കസ്റ്റമര്‍ കെയര്‍ സെന്ററുകളിലൂടെ...

കസ്റ്റമര്‍ കെയര്‍ സെന്ററുകളിലൂടെ...

സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളിലൂടെ മോബി ക്യാഷ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും. ഉപഭോക്താവിന്റെ ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പറാണ് അക്കൗണ്ടിനായി ഉപയോഗിക്കുക.

ഒരു വിളിയിലൂടെ പണമിടപാട്...

ഒരു വിളിയിലൂടെ പണമിടപാട്...

അക്കൗണ്ടില്‍ പണം നല്‍കിയ ശേഷം ബിഎസ്എന്‍എല്‍ നല്‍കിയിട്ടുള്ള നമ്പറുകളിലേക്ക് വിളിക്കണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.

പണമിടപാടിനായുള്ള നമ്പറുകള്‍...

പണമിടപാടിനായുള്ള നമ്പറുകള്‍...

മോബി ക്യാഷ് അക്കൗണ്ട്് തുടങ്ങിയ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ *511# എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. സാധാരണ മൊബൈല്‍ ഫോണുള്ളവര്‍ 51516 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. തുടര്‍ന്ന് സ്‌ക്രീനില്‍ തെളിയുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പണമിടപാട് നടത്താം.

റീച്ചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്ക്കാം...

റീച്ചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്ക്കാം...

സാധാരണ ഇ വാലറ്റുകളില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ബിഎസ്എന്‍എല്‍ മോബി ക്യാഷിലും ലഭ്യമാണ്. ഇന്‍ര്‍നെറ്റ് ഇല്ലാതെ റീച്ചാര്‍ജ് ചെയ്യാനും വിവിധ ബില്ലുകള്‍ അടയ്ക്കാനും ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.

നിശ്ചിത ശതമാനം സര്‍വ്വീസ് ചാര്‍ജ്...

നിശ്ചിത ശതമാനം സര്‍വ്വീസ് ചാര്‍ജ്...

മോബി ക്യാഷ് വഴിയുള്ള പണമിടപാടുകള്‍ക്ക് 0.5 ശതമാനം മുതല്‍ 3 ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ സ്വീകരിക്കുമെന്ന് ...

ജനങ്ങള്‍ സ്വീകരിക്കുമെന്ന് ...

കറന്‍സി രഹിത പണമിടപാടുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ മോബി ക്യാഷ് ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.

English summary
BSNL introduced mobi cash mobile wallet. Mobi cash can be used without internet and smart phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X