കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് കേരളം റെയില്‍വെ ബജറ്റിനെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് 514 കോടിരൂപ അനുവദിച്ചതല്ലാതെ കാര്യമായ നേട്ടങ്ങളൊന്നും കേരളത്തിന് ഉണ്ടായിട്ടില്ല. ഇത്തവണ റബ്ബര്‍ കര്‍ഷകര്‍ക്കുള്ള പാക്കേജ് മുതല്‍ ചൈനീസ് ഉത്പന്നങ്ങളുടെ നിയന്ത്രക്കണമെന്നതുവരെയുള്ള നീണ്ട പട്ടികയുമായാണ് കേരളം കാതോര്‍ക്കുന്നത്.

ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് ധനമന്ത്രിമാരുടെ യോഗം ചേര്‍ന്നപ്പോള്‍ കേരളം സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇനി പറയും വിധമാണ്. എല്ലാം കെകെപിപി..എന്നു വച്ചാല്‍ കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന്...

ശബരിമലയ്ക്ക്

ശബരിമലയ്ക്ക്

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം നല്‍കുക.

റബ്ബര്‍ കര്‍ഷകര്‍ക്ക്

റബ്ബര്‍ കര്‍ഷകര്‍ക്ക്

വിലയിടിവ് തടയാന്‍ റബ്ബറിനും റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ഇറക്കുമതിത്തീരുവ 40 ശതമാനമായി കൂട്ടുക. റബ്ബര്‍ മേഖലയെ 'മേക് ഇന്‍ ഇന്ത്യ' പരിപാടിയില്‍ ഉള്‍പ്പെടുത്തുക. റബ്ബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക.

കയറ്റുമതി പ്രോത്സാഹിപ്പിയ്ക്കുക

കയറ്റുമതി പ്രോത്സാഹിപ്പിയ്ക്കുക

സുഗന്ധവ്യജ്ഞന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുക.

വ്യവസായ വളര്‍ച്ചയ്ക്ക്

വ്യവസായ വളര്‍ച്ചയ്ക്ക്

അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വളര്‍ച്ചയ്ക്കും പ്രത്യേക പാക്കേജ്

മെഡിക്കല്‍ രംഗത്ത്

മെഡിക്കല്‍ രംഗത്ത്

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിനെ ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുക. ജില്ലതോറും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ കേരളത്തിന് സഹായം നല്‍കുക.

ചരക്ക് സേവനനികുതിയിലെ ആശങ്ക

ചരക്ക് സേവനനികുതിയിലെ ആശങ്ക

ചരക്ക് സേവനനികുതി നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരം കാണുക.

കടക്കെണി

കടക്കെണി

കേരളത്തെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ ബാക്കിനില്‍ക്കുന്ന കേന്ദ്രവായ്പ എഴുതിത്തള്ളുക.

എല്ലാവര്‍ക്കും വീടി

എല്ലാവര്‍ക്കും വീടി

എല്ലാവര്‍ക്കും വീട് പദ്ധതിക്ക് കേന്ദ്ര സഹായം.

മൂലധന നിക്ഷേപം

മൂലധന നിക്ഷേപം

സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ മൂലധന നിക്ഷേപ സഹായം 40 ശതമാനമായി പരിമിതപ്പെടുത്തിയത് പിന്‍വലിക്കുക. നേരത്തേയുള്ള 75 ശതമാനം പുനഃസ്ഥാപിക്കുക.

ഓണ്‍ലൈന്‍ വ്യാപാരം

ഓണ്‍ലൈന്‍ വ്യാപാരം

ഓണ്‍ലൈന്‍ വ്യാപാരത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് നികുതി ലഭിക്കാനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തുക. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളുമായി നടത്തുന്ന അന്തസ്സംസ്ഥാന വ്യാപാരത്തിനുള്ള നികുതി 14.5 ശതമാനമാക്കുക.

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി

വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ വ്യാപകമായി ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ വിപണിയില്‍ കുന്നുകൂട്ടുന്നത് തടയാന്‍ 'ആന്റി ഡമ്പിങ് ഡ്യൂട്ടി' ചുമത്തുക.

English summary
Budget 2015: What is Kerala expecting?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X