കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍, പണത്തിനായി കിഫ്ബിയെ ആശ്രയിക്കുമെന്ന് ധനമന്ത്രി

4,400 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ ആദ്യ ബോര്‍ഡ് യോഗം അനുമതി നല്‍കിയിരുന്നു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് പുതിയ പല പദ്ധതികളും തയ്യാറാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ക്കു ബജറ്റില്‍ ഊന്നല്‍ നല്‍കാനാണ് അദ്ദേഹത്തിന്റെ നീക്കം. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നു സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞത് തിരിച്ചടിയായിട്ടുണ്ട്. ഇതേ തുടര്‍ന്നു പണം കണ്ടെതത്താന്‍ കിഫ്ബിയെ കൂടുതല്‍ ആശ്രയിക്കാനാണ് ഐസക്കിന്റെ നീക്കം.

1

കഴിഞ്ഞ ബജറ്റില്‍ 12,000 കോടി രൂപയുടെ മാന്ദ്യ വിരുദ്ധ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 4,400 കോടിയുടെ പദ്ധതികള്‍ക്കു കിഫ്ബിയുടെ ആദ്യ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തു. ബജറ്റിനു ശേഷമായിരിക്കും രണ്ടാമത്തെ യോഗം ചേരുക. 2016 നവംബറിലാണ് കിഫ്ബിക്കു കീഴില്‍ ആദ്യ പദ്ധതിക്കു അനുമതി നല്‍കിയത്. എന്നാല്‍ ഒരു രൂപ പോലും വായ്പ വഴി ഇതുവരെ സമാഹരിക്കപ്പെട്ടിട്ടില്ല.

English summary
Goverment will rely on Kifbi says kerala finace minister thomas isaac.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X