കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം; നിശബ്ദ പ്രതിഷേധവുമായി പ്രതിപക്ഷം

ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താതെ തന്നെ സര്‍ക്കാരിനെതിരെയുളള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വളരെ പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ എടുത്ത നോട്ട് നിരേധന തീരുമാനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ കേരളത്തിലെ സാധാരണക്കാര്‍ ഉള്‍പ്പെടെയുളള എല്ലാ ജനങ്ങളെയും സാരമായി ബാധിച്ചു. മികച്ച സേവനത്തിനുളള സമഗ്രനിയമം കൊണ്ടുവരുമെന്നും, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

P Sadasivam

ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താതെ തന്നെ സര്‍ക്കാരിനെതിരെയുളള പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സഭയില്‍ തുടരുകയാണ്. മികച്ച സേവനത്തിനുളള സമഗ്രനിയമം കൊണ്ടുവരുമെന്നും, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ ചെറുക്കാന്‍ ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കാരണം റവന്യു വരുമാനത്തില്‍ സാരമായ കുറവുണ്ടായി. കൂടാതെ സഹകരണ മേഖല നിശ്ചലമായെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭവനരഹിതര്‍ക്കായി 4.32 ലക്ഷം വീടുകള്‍ നല്‍കുമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും 5 വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയംപര്യാപ്തത നേടുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

English summary
Budget meeting in State Legislative Assembly to start Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X